5ജി ഫോണ്‍ വില 50,000 രൂപ വരുമെന്ന് റിപ്പോര്‍ട്ട്

Top Stories

ന്യൂഡല്‍ഹി: 5ജി നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനക്ഷമമായിട്ടില്ലെങ്കിലും ഇന്ത്യയില്‍ ആദ്യത്തെ 5ജി ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കാന്‍ പോവുകയാണു ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ റിയല്‍ മീ. ഇതിന് 50,000 രൂപയോളം വില വരുമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു. ഈ മാസം 24ന് ഫോണ്‍ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണു കമ്പനി.
ഏറ്റവും വില കുറഞ്ഞ 5ജി ഫോണിന് വിപണിയില്‍ 26,000 രൂപയോളം വില വരുമെന്നാണു വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ ഈ വര്‍ഷം അവസാനത്തോടെ 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമാകുമെന്നാണ് അറിയുന്നത്.

റിയല്‍ മീക്കു പുറമേ മറ്റൊരു ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ iQOO 3 ും ഈ മാസം 25ന് 5ജി ഫോണ്‍ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Share this