കോവിഡ്-19 അവബോധം സൃഷ്ടിക്കാന്‍ സിനിമാ ഡയലോഗും

  നാഗ്പൂര്‍: കൊറോണ വൈറസ് പകര്‍ച്ചവ്യാധി രാജ്യത്തുടനീളം അതിവേഗം പടരുന്നതിനാല്‍, വൈറസ് വ്യാപിക്കുന്നത് തടയുന്നതിനു സാമൂഹിക അകലം പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. രസകരവും നൂതനവുമായ രീതിയില്‍ കോവിഡ്-19 നെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ നാഗ്പൂര്‍ പൊലീസ് തീരുമാനിച്ചു. രോഹിത് ഷെട്ടിയുടെ ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ചെന്നൈ എക്‌സ്പ്രസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നാഗ്പൂര്‍ പൊലീസിന്റെ പുതിയ ഉദ്യമം. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ പറയുന്നൊരു ഡയലോഗുണ്ട് ‘ ഒരു സാധാരണക്കാരന്റെ ശക്തിയെ കുറച്ചുകാണരുത് ‘ ( “Don’t […]

Continue Reading

ഹൃത്വിക് റോഷന്‍ രാമന്‍, ദീപിക പദുക്കോണ്‍ സീത

  മുംബൈ: 1987-88 കാലത്ത് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന രാമായണം സീരിയല്‍ കഴിഞ്ഞയാഴ്ച മുതല്‍ വീണ്ടും ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയിരിക്കുകയാണല്ലോ. സീരിയലിനു വന്‍ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മൂന്നു പതിറ്റാണ്ടിനു ശേഷം പുനസംപ്രേക്ഷണം ചെയ്ത സീരിയല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വേദിയിലെ ചര്‍ച്ചകളില്‍ നിറയുമ്പോള്‍, അന്ന് സീരിയലില്‍ സീതയുടെ വേഷം ചെയ്ത നടി ദീപിക ചിക്കാലിയ ഒരു മാധ്യമത്തില്‍ പഴയ അനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിലാണ് അവര്‍ […]

Continue Reading

കൊറോണ ഭയത്തിനിടെ ജോലി ചെയ്ത തൂപ്പുകാരിക്ക് നന്ദി പറഞ്ഞ് വിദ്യ ബാലന്‍

  മുംബൈ: ഇന്ത്യ 21 ദിവസത്തെ ലോക്ക്ഡൗണിലാണ്. എങ്കിലും അവശ്യ കാര്യങ്ങള്‍ ലഭ്യമാക്കുന്ന സേവനദാതാക്കള്‍ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് വീടുകളില്‍ നിന്ന് ദിവസവും ഇറങ്ങുകയാണ്. കൊറോണ വൈറസ് എന്ന പകര്‍ച്ചവ്യാധി ഉണ്ടായിരുന്നിട്ടും ഡോക്ടര്‍മാരും പൊലീസുകാരും മുതല്‍ മാധ്യമ പ്രൊഫഷണലുകളും ബാങ്ക് ഉദ്യോഗസ്ഥരും വരെ എല്ലാവരും തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി സേവനം ചെയ്യാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു. ഈ പട്ടികയില്‍ സാനിട്ടേഷന്‍ വര്‍ക്കേഴ്‌സുമുണ്ട്. ശുചിത്വ രംഗത്ത്പ്രവര്‍ത്തിക്കുന്നവരും ജീവന്‍ പണയപ്പെടുത്തി ഈ കൊറോണക്കാലത്ത് സജീവമായി കര്‍മരംഗത്തുണ്ട്. അവരുടെ സേവനത്തിന് നമ്മള്‍ക്കു ചെയ്യാനാകുന്നത് നന്ദി […]

Continue Reading

ആദിത്യ താക്കറെക്കു നന്ദി അറിയിച്ച് ഷാരൂഖ്

  മുംബൈ: കൊറോണ വൈറസ് പടര്‍ന്നുപിടിച്ച മഹാരാഷ്ട്രയില്‍ അതിനെതിരേ പോരാട്ടം നടത്തുന്നതിനു ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ശിവസേന നേതാവ് ആദിത്യ താക്കറെക്കു നന്ദി അറിയിച്ചു.വെള്ളിയാഴ്ച (ഏപ്രില്‍ 3) വൈകുന്നേരം പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ഷാരൂഖ് ഇക്കാര്യം സൂചിപ്പിച്ചത്. കൊറോണ വൈറസ് കേസ്‌ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളിലൊന്നാണു മഹാരാഷ്ട്ര. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് ഫ്രാഞ്ചെസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റെഡ് ചില്ലീസ് വിഎഫ്എക്‌സ്, എന്‍ജിഒയായ മീര്‍ ഫൗണ്ടേഷന്‍, റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവ കൊറോണ […]

Continue Reading

വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ച് സുഷ്മിത

  ന്യൂഡല്‍ഹി: ലോക്ക് ഔട്ടിനിടെ ബോയ്ഫ്രണ്ട് റോഹ്മാന്‍ ഷോളുമായി വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ച് മുന്‍ മിസ് യൂണിവേഴ്‌സ് സുഷ്മിത സെന്‍. ചിത്രങ്ങള്‍ക്കൊപ്പം സുഷ്മിത ചില വരികളും കുറിച്ചു. ‘ വിഷമഘട്ടങ്ങള്‍ അധികകാലം നിലനില്‍ക്കില്ല…ശക്തരായ മനുഷ്യര്‍ അവയെ അതിജീവിക്കും. ജീവിതത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നത് കരുത്താണ്…കാരണം ജീവിതം എപ്പോഴും ഒരു വഴി കണ്ടെത്തുന്നു…നാം എല്ലാവരും ഒരു ഘട്ടത്തില്‍ സേവനത്തില്‍ ഏര്‍പ്പെടേണ്ടതുണ്ട്, എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരേ മാനസികമായും ശക്തമായും ശാരീരികമായും ആരോഗ്യത്തോടെയിരിക്കുക, ലോകത്തിനു സ്‌നേഹവും പരിചരണവും നല്‍കുക ‘ […]

Continue Reading

ഫോട്ടോ എഡിറ്റ് ചെയ്ത് ചര്‍മകാന്തി വര്‍ധിപ്പിച്ചോ ? അങ്കിതയോട് ചോദ്യമെറിഞ്ഞ് ആരാധകന്‍

  മുംബൈ: പ്രമുഖ മോഡല്‍ മിലിന്ദ് സോമന്റെ ഭാര്യയാണ് അങ്കിത കോണ്‍വാര്‍. അങ്കിത ഒരു ഫിറ്റ്‌നസ് പ്രേമി കൂടിയാണ്. ഇപ്പോള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് അങ്കിത ചില പഴകാല ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ വേനല്‍ക്കാലത്തുനിന്നും കാര്യങ്ങള്‍ ഇപ്പോള്‍ എത്രമാത്രം വ്യത്യസ്തമായിരിക്കുന്നുവെന്നു ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പഴയ ചിത്രത്തോടൊപ്പം അങ്കിത കുറിച്ചു. എന്നാല്‍ അങ്കിതയുടെ ആരാധകന്‍ ഈ ഫോട്ടോ കണ്ടപ്പോള്‍ ചോദിച്ചത് ഫോട്ടോ എഡിറ്റ് ചെയ്ത് ചര്‍മകാന്തി വര്‍ധിപ്പിച്ചോ ? എന്നായിരുന്നു. നിങ്ങളുടെ ഇരുണ്ട ചര്‍മമാണ് ഇഷ്ടമെന്നും […]

Continue Reading

ജയറാമിന്റെ മകളുടെ ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

  ചെന്നൈ: കഴിഞ്ഞ ദിവസം നടന്‍ ജയറാമിന്റെ മകള്‍ മാളവിക വിവാഹ സംബന്ധിയായ ചിത്രീകരണത്തിന്റെ (bridal shoot) ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത് പലരെയും അത്ഭുതപ്പെടുത്തി. മഞ്ഞ വസ്ത്രം ധരിച്ചുള്ള മാളവികയുടെ ചിത്രങ്ങള്‍ വിവാഹത്തിനു മുമ്പ് നടത്തുന്ന ചടങ്ങിന്റേതു പോലെ തോന്നിപ്പിക്കുന്നവയായിരുന്നു. അധികം താമസിയാതെ തന്നെ മാളവികയുടെ വിവാഹത്തെ കുറിച്ചുള്ള കിംവദന്തികളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി. പക്ഷേ, പലരും മാളവിക ഷെയര്‍ ചെയ്ത ഫോട്ടോയുടെ ക്യാപ്ഷന്‍ വായിക്കാന്‍ മറന്നു പോയെന്നതാണു വാസ്തവം. കേരളത്തിലെ ഒരു […]

Continue Reading

കോഹ്‌ലിക്ക് സ്റ്റൈലിഷായി മുടി വെട്ടി കൊടുത്ത് അനുഷ്‌ക

  ന്യൂഡല്‍ഹി: ക്വാറന്റൈന്‍ സമയത്ത് ബോളിവുഡ് സെലിബ്രിറ്റികള്‍ വീട്ടുകാര്യങ്ങളിലേര്‍പ്പെട്ടു സമയം ചെലവഴിക്കുകയാണ്. നടി അനുഷ്‌ക ശര്‍മ കഴിഞ്ഞ ദിവസം ഭര്‍ത്താവും ക്രിക്കറ്ററുമായ വിരാട് കോഹ്‌ലിക്ക് നല്ല സ്റ്റൈലിഷായി മുടി വെട്ടി കൊടുത്തു കൊണ്ടു സമയം ചെലവഴിച്ചു. ഇതിന്റെ വീഡിയോ അനുഷ്‌ക സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.     View this post on Instagram   Meanwhile, in quarantine.. 💇🏻‍♂💁🏻‍♀ A post shared by AnushkaSharma1588 (@anushkasharma) on Mar 27, 2020 […]

Continue Reading

നടന്‍ മാധവന്‍ ലോക്ക്ഡൗണിനു ശേഷം എങ്ങനെയിരിക്കും ? 

  മുംബൈ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഇത് ഫലത്തില്‍, പല അഭിനേതാക്കള്‍ക്കും അവരുടെ വീടുകളില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റില്‍ പലരും സജീവവുമാണ്. അടുത്തിടെ ഒരു സോഷ്യല്‍ മീഡിയ പേജ് നടന്‍ ആര്‍.മാധവനെ കുറിച്ച് ഒരു ലോക്ക്ഡൗണ്‍ മീം(meme -ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന തമാശ) ഷെയര്‍ ചെയ്തു. മാത്രമല്ല അത് മാധവന് ടാഗ് ചെയ്യുകയും ചെയ്തു. മീമില്‍ രണ്ട് ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് […]

Continue Reading

ലോക്ക് ഡൗണ്‍: ബോളിവുഡ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു

  മുംബൈ: 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഈ മാസം 25 മുതലാണ്. ഏപ്രില്‍ 14 വരെ ലോക്ക് ഡൗണ്‍ രാജ്യത്ത് നീണ്ടുനില്‍ക്കും. ഇതോടെ രാജ്യം ഒന്നടങ്കം വീടിനുള്ളിലേക്ക് ചുരുങ്ങി. എന്നാല്‍ ബോളിവുഡിലെ താരങ്ങള്‍ ചിലര്‍ തങ്ങളുടെ പഴയ ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തും വീട്ടുവിശേഷങ്ങള്‍ പങ്കുവച്ചും സജീവമായിരിക്കുകയാണ്. ചിലര്‍ പുസ്തകം വായിച്ചു തീര്‍ക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള ചലഞ്ചുകളും ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബോളിവുഡിലെ 1980-90 കളിലെ താര റാണിമാരായ ജൂഹി ചാവ്‌ലയും, […]

Continue Reading