ലോക്ക്ഡൗണ്‍ മേയ് 3 വരെ ദീര്‍ഘിപ്പിക്കാന്‍ ഇറ്റലി

  റോം: കൊറോണ വൈറസ് ഏറ്റവുമധികം ദുരന്തം വിതച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ഇപ്പോള്‍ നാല് ആഴ്ചയായി ഇറ്റലിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം വീണ്ടും സംഭവിക്കാതിരിക്കാന്‍ അഥവാ രണ്ടാം തരംഗം തടയാനായി ലോക്ക്ഡൗണ്‍ മേയ് മൂന്ന് വരെ ദീര്‍ഘിപ്പിക്കാന്‍ സാധ്യതയേറിയിരിക്കുകയാണ്. ഇതു സംബന്ധിച്ച തീരുമാനം ഇറ്റലിയുടെ പ്രധാനമന്ത്രി ഗുസെപ്പേ കോണ്ടെ വെള്ളിയാഴ്ചയോ, ശനിയാഴ്ചയോ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ശാസ്ത്രജ്ഞമാര്‍, നേതാക്കള്‍ തുടങ്ങിയവരുമൊക്കെ കൂടിയാലോചന നടത്തിയതിനു ശേഷമായിരിക്കും തീരുമാനമെടുക്കുന്നത്. ഈ മാസം 13നാണ് ഇറ്റലിയില്‍ ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നത്. […]

Continue Reading

നരേന്ദ്രമോദിയെ ഫോളോ ചെയ്ത് വൈറ്റ് ഹൗസ്

  വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോവിഡ്-19 സമ്മാനിച്ചിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ അതോടൊപ്പം വലിയ അംഗീകാരവും കൂടിയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസായ വൈറ്റ് ഹൗസിന്റെ ട്വിറ്റര്‍ എക്കൗണ്ട് മോദിയെയും ഇന്ത്യയുടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും ഫോളോ ചെയ്യാന്‍ തുടങ്ങി. ഇതൊരു അപൂര്‍വ ബഹുമതിയായിട്ടാണു കണക്കാക്കുന്നത്. കാരണം, വൈറ്റ് ഹൗസ് ട്വിറ്ററില്‍ ആകെ 19 പേരെ മാത്രമാണു ഫോളോ ചെയ്യുന്നത്. അതില്‍ മോദിയും, രാംനാഥ് കോവിന്ദും ഒഴികെ, അമേരിക്കക്കാരല്ലാത്ത നേതാക്കളെ ഫോളോ ചെയ്യുന്നുമില്ല. ട്വിറ്ററിലെ മോദിയുടെ […]

Continue Reading

നഴ്‌സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രശംസിച്ച് യുഎന്‍ അധ്യക്ഷന്‍

  ജനീവ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. നാം ഇപ്പോള്‍ പ്രയാസകരമായ സമയങ്ങളിലൂടെയാണു കടന്നുപോവുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിന്റെ തീം ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുകള്‍ക്കുമാണു സമര്‍പ്പിച്ചിരിക്കുന്നത്. കൊറോണ വൈറസിനെതിരെ പോരാടുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരോടും ലോകത്തിനു നന്ദിയുണ്ടെന്നു ഗുട്ടെറസ് പറഞ്ഞു. കോവിഡ്-19 പകര്‍ച്ചവ്യാധിക്കെതിരേ പോരാടുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരോടും ഞങ്ങള്‍ എന്നത്തേക്കാളുമധികം നന്ദിയുള്ളവരാണ്. നിങ്ങളെയോര്‍ത്തു ഞങ്ങളെ അഭിമാനിക്കുന്നു. നിങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. […]

Continue Reading

സ്വയം ‘ മണ്ടനെന്ന് ‘ വിശേഷിപ്പിച്ച് ന്യൂസിലാന്‍ഡ് മന്ത്രി

  വെല്ലിംഗ്ടണ്‍: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനു ന്യൂസിലാന്‍ഡിലെ ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് താന്‍ ഒരു വിഡ്ഢിയാണെന്നു സ്വയം വിശേഷിപ്പിച്ചു. ന്യൂസിലാന്‍ഡിലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ചുമതല വഹിക്കുന്ന മന്ത്രി കൂടിയാണ് ഡേവിഡ് ക്ലാര്‍ക്ക്. കുടുംബത്തോടൊപ്പം ബീച്ചിലേക്ക് 20 കിലോമീറ്റര്‍ ഡ്രൈവ് നടത്തിയതായി വെളിപ്പെടുത്തിയതിനു ശേഷം പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന് രാജി വാഗ്ദാനം ചെയ്‌തെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സാധാരണ സാഹചര്യങ്ങളില്‍ ക്ലാര്‍ക്കിനെ ജോലിയില്‍നിന്നും പിരിച്ചുവിടേണ്ടതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പക്ഷേ, ഇപ്പോള്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന […]

Continue Reading

മരുന്നിന് ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധനം ഇന്ത്യ നീക്കി

  ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ ‘ ഗെയിം ചേഞ്ചറെന്നു ‘ യുഎസ് പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന് ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധനം ഇന്ത്യ നീക്കി. അമേരിക്കയില്‍ കൊറോണ കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, ഈ മരുന്ന് ഇന്ത്യ, അമേരിക്കയില്‍ ലഭ്യമാക്കണമെന്നു കഴിഞ്ഞ ദിവസം ട്രംപ് നിര്‍ദേശിച്ചിരുന്നു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കളിലൊരു രാജ്യമാണ് ഇന്ത്യ.

Continue Reading

ചൈനയില്‍ പുതിയ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല; ജനുവരിക്കു ശേഷം ആദ്യം

  ബീജിംഗ്: ചൊവ്വാഴ്ച (ഏപ്രില്‍ 7)ചൈനയില്‍ ഇതാദ്യമായി പുതിയ കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ജനുവരി മുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയതാണ്. എന്നാല്‍ ഏപ്രില്‍ 7 ാം തീയതിയാണ് ആദ്യമായി മരണം റിപ്പോര്‍ട്ട് ചെയ്യാത്തൊരു ദിവസമുണ്ടായിരിക്കുന്നതെന്നു ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പ്രസ്താവിച്ചു. മാര്‍ച്ച് മുതല്‍ ചൈനയിലെ കൊറോണ കേസുകള്‍ കുറഞ്ഞുവരികയായിരുന്നു. എന്നിരുന്നാലും വിദേശത്തുനിന്നം ചൈനയിലേക്ക് എത്തിയവരിലൂടെ വൈറസ് ബാധ വീണ്ടും ഉണ്ടായി. 1000 ാളം കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

Continue Reading

ജപ്പാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

  ടോക്യോ: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ജപ്പാനില്‍ പ്രധാനപ്പെട്ട, ആളുകള്‍ കൂടുന്നയിടങ്ങളില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ചൊവ്വാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സമീപരാജ്യമായ സിംഗപ്പൂരില്‍ ഭാഗികമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ജപ്പാന്റെ തലസ്ഥാന നഗരമായ ടോക്യോയോയിലും മറ്റ് ആറ് പ്രവിശ്യകളിലും മേയ് മാസം ആറാം തീയതി വരെയാണ് അടിയന്തരാവസ്ഥ ജപ്പാന്‍ പ്രഖ്യാപിച്ചത്. ഈ സ്ഥലങ്ങളിലാണ് ജപ്പാന്റെ ജനസംഖ്യയുടെ 44 ശതമാനവും വസിക്കുന്നത്. ഇക്കാലയളവില്‍ വ്യാപാരകേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, തൊഴിലിടങ്ങള്‍ എന്നിവ അടച്ചിടും. എല്ലാവരും വീടിനുള്ളില്‍ സുരക്ഷിതരായി കഴിയണമെന്നും […]

Continue Reading