പശുക്കളെക്കാള്‍ സ്ത്രീകളുടെ കാര്യത്തില്‍ മോദി ശ്രദ്ധ പുലര്‍ത്തണം; വൈറലായി മിസ് കൊഹിമ മത്സരാര്‍ഥിയുടെ വീഡിയോ

India

കൊഹിമ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്താവും പറയുക എന്ന ചോദ്യത്തിന് മിസ് കൊഹിമ മത്സരാര്‍ഥി നല്‍കിയ ഉത്തരം വൈറലാകുന്നു. മിസ് കൊഹിമ പേജന്റ് 2019 മല്‍സരത്തിന്റെ ഭാഗമായുള്ള ചോദ്യോത്തര റൗണ്ടിലാണ് വികുവോനുവോ സാച്ചു എന്ന മത്സരാര്‍ഥി സദസ്സിനെയകെ ആരവം കൊള്ളിച്ച ഉത്തരം നല്‍കിയത്.

 

പശുക്കളെക്കാള്‍ സ്ത്രീകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ മോദിയോട് അഭ്യര്‍ഥിക്കുമെന്നായിരുന്നു വികുവോനുവോയുടെ ഉത്തരം. പതിനെട്ടുകാരിയായ മത്സരാര്‍ഥിയുടെ മറുപടി സദസ്സില്‍ ചിരിയും ആരവവും സുഷ്ടിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. മല്‍സരത്തില്‍ വികുവോനുവോ സാച്ചു രണ്ടാം റണ്ണര്‍അപ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

Share this