കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍

Top Stories

 

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രനെ നിയമിച്ചു. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ പിന്‍ഗാമിയായിട്ടാണു സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി നിയമിതനായതിനെ തുടര്‍ന്നു ബിജെപിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

കോഴിക്കോട് ഉള്ള്യേരി സ്വദേശിയാണു 49-കാരനായ സുരേന്ദ്രന്‍. രസതന്ത്രത്തില്‍ ബിരുദധാരിയായ സുരേന്ദ്രന്‍ എബിവിപിയിലൂടെയാണു രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. പിന്നീട് യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനാവുകയും ചെയ്തു.

Share this