പാവപ്പെട്ടവന്റെ ജസ്റ്റിന്‍ ബീബറോ കര്‍ണാടകയിലെ ഈ കര്‍ഷകന്‍ ?

Top Stories

 

ബെംഗളുരു: കനേഡിയന്‍ ഗായകനായ ജസ്റ്റിന്‍ ബീബറിന്റെ 2009 ലെ പ്രമുഖ ഗാനമാണ് ബേബി…ബേബി ഓ…എന്നത്. അന്താരാഷ്ട്ര തലത്തില്‍ ഒട്ടേറെ ആരാധകരെ ബീബര്‍ക്ക് ഈ ഗാനം നേടിക്കൊടുത്തിട്ടുണ്ട്.
കര്‍ണാടകയിലെ പ്രദീപ് എന്നൊരു കര്‍ഷകന്‍ കൃഷിയിടത്തിലിരുന്ന് ഈ ഗാനം പാടുന്നതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജസ്റ്റിന്‍ ബീബറിന്റെ ബേബി എന്ന പ്രശസ്ത ഗാനത്തിന്റെ വരികള്‍ വളരെ കൃത്യമായിട്ടാണു പ്രദീപും പാടുന്നത്. ഈണവും ഏകദേശം കൃത്യമായിട്ടുണ്ട്. 3 മിനിറ്റും 10 സെക്കന്‍ഡും ഉള്ള വീഡിയോ യു ട്യൂബില്‍ എം.എസ് ഇസൈ പാലി എന്ന എക്കൗണ്ടിലാണു ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതിനോടകം 67000 വ്യൂസ് ലഭിച്ചു കഴിഞ്ഞു. കര്‍ഷകന്റെ പാടാനുള്ള കഴിവിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.
ബേബി എന്ന ഗാനം ജസ്റ്റിന്‍ ബീബര്‍ പുറത്തിറക്കിയത് 2009 ലാണ്. വളരെയേറെ ഹിറ്റായ ഒരു ഗാനമാണിത്.

Share this