യു ട്യൂബിന്റെ വരുമാനം എത്രയാണെന്ന് അറിയുമോ ?

Business

 

കാലിഫോര്‍ണിയ: നമ്മളില്‍ ഭൂരിഭാഗവും യു ട്യൂബില്‍ പാചകം, മ്യൂസിക്, വാര്‍ത്ത ഉള്‍പ്പെടെയുള്ള പലതരം വീഡിയോ കണ്ടിട്ടുള്ളവരാണ്. അങ്ങനെയുള്ള യു ട്യൂബിന്റെ വരുമാനം പക്ഷേ എത്രയാണെന്ന് അറിയാനുള്ള ശ്രമം നമ്മള്‍ ഇതുവരെ നടത്തിയിട്ടില്ല. എന്നാല്‍ കേട്ടോളൂ…2019 ല്‍ അവരുടെ വരുമാനം പ്രതിമാസം ഒരു ബില്യന്‍ ഡോളറിലധികം വരും. എന്നുവച്ചാല്‍ ഏകദേശം 71,27,25,00,000 രൂപ.
ഒരു ബില്യന്‍ എന്നത് 100 കോടിയാണ്. ഒരു ഡോളര്‍ ഇപ്പോള്‍ ഏകദേശം 71 രൂപ വരും.
ഇതാദ്യമായിട്ടാണു തിങ്കളാഴ്ച (ഫെബ്രുവരി 3)യു ട്യൂബ് അവരുടെ വരുമാനം വെളിപ്പെടുത്തിയത്. എന്നാല്‍ യു ട്യൂബ് സ്ട്രീമിംഗ് സര്‍വീസിലൂടെ ലഭിക്കുന്ന വരുമാനമാണു പുറത്തുവിട്ടത്. യു ട്യൂബിന്റെ നോണ്‍ അഡ്വര്‍ടൈസിംഗ് വരുമാനം പുറത്തുവിട്ടിട്ടില്ല. അതായത്, യു ട്യൂബ് ടിവിയില്‍നിന്നുള്ള സബ്‌സ്‌ക്രിപ്ഷനിലൂടെ ലഭിക്കുന്നതു പോലുള്ള വരുമാനം വേറെയുണ്ട്. അത് വെളിപ്പെടുത്തിയിട്ടില്ല.
2019 ല്‍ യു ട്യൂബിന് മൊത്തം വരുമാനമായി ലഭിച്ചത് 15.15 ബില്യന്‍ ഡോളറാണ്.

Share this