Oldest woman in Spain beats coronavirus

കോവിഡ് 19 നെ അതിജീവിച്ച് 113 വയസുകാരി

Top Stories

മാഡ്രിഡ്: സ്‌പെയ്‌നിലെ ഏറ്റവും പ്രായമേറിയ വനിതയെന്നു കരുതുന്ന 113 വയസുകാരി മരിയ ബ്രാന്‍യാസ് കോവിഡ് 19 രോഗത്തില്‍നിന്നും മുക്തി നേടിയതായി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് മാസം സ്‌പെയ്‌നില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സമയത്താണു മരിയയില്‍ കോവിഡ് 19 രോഗമുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ആഴ്ചകളോളം ഐസൊലേഷനില്‍ പ്രവേശിച്ചു. ഐസൊലേഷനില്‍ മരിയയെ സഹായിക്കാന്‍ ഒരേയൊരു കെയര്‍ ടേക്കര്‍ മാത്രമാണുണ്ടായിരുന്നത്. മെല്ലെയാണെങ്കിലും മരിയ സുഖം പ്രാപിച്ചു. ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയുമായി.

1918-19 ലെ ഫ്‌ളു, 1936-39 ലെ സ്പാനിഷ് ആഭ്യന്തര യുദ്ധം എന്നിവയെ അതിജീവിച്ചിട്ടുള്ള വ്യക്തി കൂടിയാണു മരിയ.
1907 ല്‍ മെക്‌സിക്കോയില്‍ ജനിച്ച മരിയ, സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കു കുടിയേറി. പിന്നീട് ഒന്നാം ലോക മഹായുദ്ധ കാലത്ത് ബോട്ടില്‍ സ്‌പെയ്‌നിലെ കാറ്റലന്‍ പ്രവിശ്യയായ ജിറോണയിലേക്കു പോയി. കാരണം മരിയയുടെ പിതാവ് സ്പാനിഷ് വംശജനായിരുന്നു.

മരിയയ്ക്കു മൂന്ന് മക്കളും, 11 ചെറുമക്കളും, 13 ചെറുമക്കളുടെ മക്കളുമാണുള്ളത്.

സ്‌പെയ്‌നിലെ ഒലോട്ട് എന്ന നഗരത്തിലുള്ള കെയര്‍ ഹോമിലാണു മരിയ കഴിയുന്നത്.

Summary: At 113, Mariya Branyas beats Covid 19.

Share this