Covid19 Kerala

കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു

Top Stories

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 84,712 കൊറോണ വൈറസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി വെള്ളിയാഴ്ച പുറത്തുവിട്ട ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കി. ഇതോടെ ചൈനയെ ഇന്ത്യ മറികടന്നു. കൊറോണ വൈറസ് കേസുകളുടെ കാര്യത്തില്‍ ഇപ്പോള്‍ ഇന്ത്യ ലോക പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്.
എന്നിരുന്നാലും, ഇന്ത്യയുടെ മരണനിരക്ക് ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഭേദമാണ്. ചൈനയുടെ മരണനിരക്ക് 5.5 ശതമാനമായിരുന്നു. ഇന്ത്യയുടേത് 3.2 ശതമാനമാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് 27,000 ല്‍ അധികം ആളുകള്‍ ഇന്ത്യയില്‍ സുഖം പ്രാപിച്ചെന്നാണ്.
ലോകമെമ്പാടും 44 ലക്ഷത്തിലധികം ആളുകളെയാണു കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. ഇതിന്റെ മൂന്നിലൊന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യുഎസിലാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും യുഎസിലാണ്.

Summary:  India Crosses China’s COVID-19 Tally

Share this