വെള്ളപ്പൊക്കത്തില്‍ കാര്‍ ഒഴുകി പോയി

Top Stories

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ശനിയാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ കാര്‍ ഒഴുകിപ്പോയി.
ഇതിന്റെ ദൃശ്യം വാര്‍ത്താ ഏജന്‍സി എഎന്‍ഐ പോസ്റ്റ് ചെയ്ത വീഡിയോയിലുണ്ട്. നിറഞ്ഞു കവിഞ്ഞ അഴുക്ക് ചാലില്‍നിന്നും ഒഴുകിവന്ന വെള്ളം കാറിനെ വലിച്ചു കൊണ്ടു പോവുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന ഡ്രൈവറെയും അയാളുടെ മകനെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ജുലൈ ആറാം തീയതി ശനിയാഴ്ച ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 330 കിലോമീറ്റര്‍ അകലെയുള്ള അംബികാപൂരിലാണ് സംഭവം നടന്നത്.

Share this