Chemistry teacher from Pune, Moumita B

ട്രൈപോഡ് ഇല്ല; എങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ ചരടില്‍ കെട്ടിതൂക്കി ഓണ്‍ലൈന്‍ കെമിസ്ട്രി ക്ലാസ് നടത്തി

Top Stories

പുനെ: കോവിഡ് 19 പ്രതിസന്ധി തീര്‍ത്തതിനാല്‍ ലോകമെങ്ങുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാനായി ഓണ്‍ലൈനിലേക്ക് ചുവടുവച്ചിരിക്കുകയാണ്. വെര്‍ച്വലായിട്ടാണു ടീച്ചര്‍മാര്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്നത്. കഴിഞ്ഞ ദിവസം മൗമിത എന്ന ഒരു കെമിസ്ട്രി ടീച്ചര്‍ വെര്‍ച്വലായി ക്ലാസെടുത്ത രീതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇതിന്റെ വീഡിയോ ടീച്ചര്‍ തന്നെ ഒരാഴ്ച മുന്‍പ് ലിങ്ക്ഡിന്‍ എന്ന പ്രൊഫഷണല്‍ സൈറ്റില്‍ ഷെയര്‍ ചെയ്യുകയുണ്ടായി. വീഡിയോയില്‍ പാഠഭാഗങ്ങള്‍ വിശദീകരിച്ചു കൊണ്ട് ഒരു ബോര്‍ഡില്‍ ചോക്ക് കൊണ്ട് ടീച്ചര്‍ എഴുതുകയാണ്. ഇങ്ങനെ ബോര്‍ഡിലെഴുതുന്നത് ദൂരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ ലാപ്പ്‌ടോപ്പിലും, ടിവിയിലും, ടാബിലുമൊക്കെ ഓണ്‍ലൈനായി കാണുന്നതിനായി ടീച്ചര്‍ സ്മാര്‍ട്ട്‌ഫോണിലെ ക്യാമറ ഉപയോഗിച്ചു സംപ്രേക്ഷണം ചെയ്തു. സ്മാര്‍ട്ട്‌ഫോണ്‍ കുത്തിനിര്‍ത്താനുള്ള ട്രൈപോഡ് അഥവാ സ്റ്റാന്‍ഡ് ഇല്ലാത്തതിനാല്‍ ടീച്ചര്‍ ഒരു ഹാങ്കറില്‍ (വീട്ടില്‍ ഷര്‍ട്ട് കഴുകി ഉണങ്ങാനായി ഉപയോഗിക്കുന്ന ഹാങ്കര്‍) സ്മാര്‍ട്ട്‌ഫോണ്‍ ചരട് കൊണ്ട് കെട്ടിയുറപ്പിച്ചു. തുടര്‍ന്ന് ഹാങ്കറോടു കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ ടീച്ചറിന്റെ ഉയരത്തിന് അനുസരിച്ച് വലിയ ചരടില്‍ കെട്ടിതൂക്കിയിട്ടു. അതിലൂടെ ബ്ലാക്ക് ബോര്‍ഡില്‍ എഴുതുന്നത് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയില്‍ കൃത്യമായി റെക്കോഡ് ചെയ്യാനും സാധിച്ചു.

ലിങ്ക്ഡിന്നില്‍ ടീച്ചര്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഒരാഴ്ച കൊണ്ട് രണ്ട് ലക്ഷം വ്യൂസ് (views) ലഭിച്ചു. 600 ലേറെ കമന്റും ലഭിച്ചു.

Summary: A Chemistry Teacher’s makeshift To Teach Online Classes

Share this