Mohanlal fans donation

ലാലിന്റെ ജന്മദിനത്തില്‍ 500 ആരാധകര്‍ അവയവ ദാന സമ്മതപത്രം നല്‍കി

Top Stories

തിരുവനന്തപുരം : സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ 60-ാം ജന്മദിനത്തില്‍ വ്യാഴാഴ്ച തിരുവനന്തപുരം ജില്ലാ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ അവയവങ്ങള്‍ സര്‍ക്കാര്‍ നടത്തുന്ന ‘മൃതസഞ്ജീവിനി’ പരിപാടിക്കു സംഭാവന ചെയ്യാന്‍ സമ്മതം നല്‍കി. 500 പേരാണു സമ്മതപത്രം നല്‍കാന്‍ തീരുമാനിച്ചത്.
ഇത് ഉല്‍കൃഷ്ടപ്രവൃത്തിയാണെന്നു മോഹന്‍ലാല്‍ ആരാധകരുടെ തീരുമാനം അറിഞ്ഞ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എല്ലാക്കാലത്തും സംസ്ഥാന ആരോഗ്യവകുപ്പിന്റെ സുഹൃത്താണു മോഹന്‍ലാലെന്നും മന്ത്രി അറിയിച്ചു.

2017 ല്‍ ഡിഫ്തീരിയ പടര്‍ന്നപ്പോള്‍ അദ്ദേഹം മുന്നോട്ട് വന്ന് വാക്‌സിനുകള്‍ എന്തിനാണ് കഴിക്കേണ്ടതെന്ന് വിശദീകരിക്കുന്ന ഒരു ഹ്രസ്വ പ്രചാരണ സിനിമയില്‍ അഭിനയിച്ചു. മൃതസഞ്ജീവിനിയുടെ പ്രോഗ്രാമിന്റെ ബ്രാന്‍ഡ് അംബാസഡറാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആരാധകരുടെ ഈ പ്രവര്‍ത്തനം വിലമതിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Summary: Fans of Mohanlal pledge their organs.

Share this