Tovino announces his new baby boy

ടൊവിനോയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു

Entertainment

തൃശൂര്‍: നടന്‍ ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. ഇന്ന് (ജൂണ്‍ 6) ഫേസ്ബുക്കിലൂടെയാണ് ടൊവിനോ ഇക്കാര്യം അറിയിച്ചത്. മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോയ്ക്ക് ഇസ എന്നൊരു മകളുണ്ട്.

സഹസംവിധായകനായും പിന്നീട് ചെറിയ വേഷങ്ങള്‍ ചെയ്തുമാണു ടൊവിനോ മലയാള സിനിമയിലെ മുന്‍നിരയിലേക്കെത്തിയത്.
എട്ട് വര്‍ഷം മുന്‍പ് റിലീസ് ചെയ്ത പ്രഭുവിന്റെ മക്കളെന്ന ചിത്രത്തിലൂടെയാണു ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. പിന്നീട് എന്നു നിന്റെ മൊയ്തീന്‍, മായാനദി, എബിസിഡി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.
ഏറ്റവും പുതിയ ചിത്രമായ ഫൊറന്‍സിക് ഹിറ്റ് പട്ടികയിലിടം നേടിയിരുന്നു.

Summary: Tovino announces his new baby boy.

Share this