പൗരത്വ ഭേദഗതി ബില്‍: പ്രതികരിച്ച് മമ്മൂട്ടിയും ജോയ് മാത്യുവും

Top Stories

 

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രതികരണവുമായി നടന്മാരായ മമ്മൂട്ടിയും ജോയ് മാത്യുവും രംഗത്ത്. ചൊവ്വാഴ്ച വൈകുന്നേരമാണു ഫേസ്ബുക്കിലൂടെ മമ്മൂട്ടി പ്രതികരിച്ചത്.

ജോയ് മാത്യുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
മത വിശ്വാസത്തിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ അന്യവല്‍ക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിര്‍ത്താല്‍ കേരളത്തില്‍ നിന്നും കയ്യടികിട്ടും. പോലീസ് സംരക്ഷണവും ഉറപ്പ്. എന്നാല്‍ ചിന്തിക്കുന്ന, പുസ്തകം വായിക്കുന്ന കേരളത്തിലെ ചെറുപ്പക്കാരെ UAPA ചുമത്തി അറസ്റ്റ് ചെയ്തു ജയിലടക്കുന്ന ദുരധികാര രൂപങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കിയാല്‍ ഇവിടെ കള്ളക്കേസും കൈവിലങ്ങും ഉറപ്പ്.
രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍.
ഇതില്‍ ആരുടെ കൂടെയായിരിക്കണം നമ്മള്‍?

 

Share this