ഇന്ത്യയ്ക്ക് പാകിസ്ഥാനെ പതിവായി തോല്‍പ്പിക്കാന്‍ കഴിയുമെന്നു കരുതിയിരുന്നില്ലെന്ന് അക്തര്‍

Sports

 

ഇസ്‌ലാമാബാദ്: സൗരവ് ഗാംഗുലി നായകന്റെ തൊപ്പി ധരിക്കുന്നതുവരെ ഇന്ത്യയ്ക്ക് ഒരിക്കലും പാക്കിസ്ഥാനെ പതിവായി തോല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് കരുതിയിരുന്നതെന്ന് അക്തര്‍. ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റ ഗാംഗുലി പ്രശംസിക്കുകയായിരുന്നു അക്തര്‍. ചൊവ്വാഴ്ച യു ട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അക്തര്‍ ഇക്കാര്യം സൂചിപ്പിച്ചത്.

1990കളുടെ അവസാനം പാക് ടീമിലുണ്ടായിരുന്ന ഫാസ്റ്റ് ബൗളറാണു ശുഐബ് അക്തര്‍. തീയുണ്ട വര്‍ഷിക്കും പോലെയായിരുന്നു അക്തറിന്റെ ബൗളിംഗ് എന്ന് അക്കാലത്ത് പേരെടുത്ത ബാറ്റ്‌സ്മാന്മാര്‍ പറയുമായിരുന്നു. റാവല്‍പിണ്ടി എക്‌സ്പ്രസ് എന്നും അക്തര്‍ അറിയപ്പെട്ടിരുന്നു. ഗാംഗുലിയും അക്തറുമൊക്കെ സമാന കാലത്താണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിരുന്നത്.

കൊല്‍ക്കത്തയുടെ രാജകുമാരന്‍ ബിസിസിഐ പ്രസിഡന്റാകുന്നതോടെ ഐസിസിയില്‍ ഇന്ത്യയ്ക്ക് ശക്തമായ ശബ്ദമുണ്ടാകുമെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.
ബോഡി ലൈന്‍ ബൗളിംഗിന്റെ തിരിച്ചുവരവ്, ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വിശ്രമം എന്നിങ്ങനെയുള്ള ചില മാറ്റങ്ങള്‍ വരുത്താന്‍ ഗാംഗുലിക്ക് കഴിയുമെന്നും അക്തര്‍ പറഞ്ഞു.

Share this