ബിരിയാണി ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്തത് 4.56 ലക്ഷം പേര്‍

Business

 

ന്യൂഡല്‍ഹി: ബിരിയാണി കഴിക്കാന്‍ മാത്രമല്ല ആളുകള്‍ക്ക് ഇഷ്ടം. അതിനെ കുറിച്ച് ഓണ്‍ലൈനില്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യാനും ഇഷ്ടമാണ്. SEMrush നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഓരോ മാസവും ശരാശരി 4.56 ലക്ഷം പേര്‍ ചിക്കന്‍ ബിരിയാണിയെ കുറിച്ച് സെര്‍ച്ച് ചെയ്യാറുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്. അതുകഴിഞ്ഞാല്‍ ബട്ടര്‍ ചിക്കന്‍, സമോസ, ചിക്കന്‍ ടിക്ക മസാല, ദോശ, തണ്ടൂരി ചിക്കന്‍, പലക് പനീര്‍, നാന്‍, ദാല്‍ മക്കാനി, ചാട്ട് എന്നിവയെക്കുറിച്ചാണു സെര്‍ച്ച് നടത്തിയിരിക്കുന്നത്. വടക്കേ ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണമാണു ബട്ടര്‍ ചിക്കന്‍. ഇതിനു വേണ്ടി ഓരോ മാസവും ശരാശരി നാല് ലക്ഷം പേര്‍ ഓണ്‍ലൈനില്‍ തിരയല്‍ നടത്താറുണ്ടത്രേ. 3.9 ലക്ഷം പേരാണു സമോസയ്ക്കു വേണ്ടി തിരച്ചില്‍ നടത്തിയത്. ചിക്കന്‍ ടിക്ക മസാലയ്ക്കു വേണ്ടി 2.5 ലക്ഷം സെര്‍ച്ചും നടത്തിയതായും പഠനം കണ്ടെത്തി.

Share this