19 വര്‍ഷങ്ങള്‍ക്കു ശേഷം ഏ.ആര്‍. റഹ്മാനും കമലും ഒരുമിക്കുന്നു

India

ന്യൂഡല്‍ഹി: രാഷ്ട്രീയം മുഖ്യപ്രമേയമാക്കിയ തലൈവന്‍ ഇരുക്കിന്‍ഡ്രാന്‍ എന്ന കമല്‍ ചിത്രത്തിനു വേണ്ടി ഏ.ആര്‍. റഹ്മാന്‍ സംഗീതമൊരുക്കും. ജുലൈ 15ന് ട്വിറ്ററിലൂടെയാണ് ഇക്കാര്യം റഹ്മാന്‍ അറിയിച്ചത്.

19 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. തെന്നാലി എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒരുമിച്ചത്.
റഹ്മാന്റെ ട്വീറ്റിന് നന്ദി രേഖപ്പെടുത്തി കമലും റീട്വീറ്റ് ചെയ്തു. സിനിമയ്ക്ക് താങ്കളുടെ പങ്കാളിത്വത്തിലൂടെ ശക്തി പകരുന്നതിന് നന്ദിയെന്നാണു കമല്‍ഹാസന്‍ റീ ട്വീറ്റ് ചെയ്തത്.

Share this