മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പിന് ശ്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു

Top Stories

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരില്‍ തട്ടിപ്പിന് ശ്രമം. [email protected] എന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഔദ്യോഗിക ഐഡിക്കു പകരം [email protected] എന്ന വ്യാജ ഐഡി നിര്‍മിച്ചു കൊണ്ടാണ് തട്ടിപ്പിന് ശ്രമിച്ചത്. kerala എന്ന വാക്കില്‍ r കഴിഞ്ഞുവരുന്ന a യുടെ സ്ഥാനം മാറ്റി പകരം e എന്ന അക്ഷരം സ്ഥാപിച്ചു കൊണ്ടാണ് തട്ടിപ്പിന് ശ്രമിച്ചത്.
സാധാരണയായി ബാങ്ക് എക്കൗണ്ടിലേക്കാണ് പണം ധനസഹായമായി എല്ലാവരും സംഭാവന ചെയ്യുന്നത്. ഇപ്പോള്‍ യുപിഐ എന്ന യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് സംവിധാനവും ഉണ്ട്. ഭീം ആപ്, ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവ യുപിഐ സംവിധാനമുള്ളവയാണ്. ഇത്തരത്തില്‍ യുപിഐ വഴിയാണു തട്ടിപ്പിന് ശ്രമിച്ചത്.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓരോ ദിവസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികളാണ് ഒഴുകിയെത്തുന്നത്. ഇലക്‌ട്രോണിക് പെയ്‌മെന്റ് സംവിധാനത്തിലൂടെ(13-8-19) രാത്രി എട്ട് വരെയെത്തിയത് 1.61 കോടി രൂപയാണ്.

Share this