Two wheeler parking in Broadway

സൗകര്യമില്ല; ബ്രോഡ്‌വേയില്‍ നിരത്ത് നിറച്ച് വാഹനങ്ങളുടെ പാര്‍ക്കിംഗ്

കൊച്ചി: ബ്രോഡ്‌വേയില്‍ വാഹനങ്ങള്‍ക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നതിനാല്‍ സമീപത്തുള്ള നിരത്തുകളില്‍ പലര്‍ക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട ഗതികേടിലാണ്. ബ്രോഡ്‌വേയ്ക്കു സമീപമുള്ള ഷണ്‍മുഖം റോഡിന്റെ ഇരുവശങ്ങളിലും ഇപ്പോള്‍ പാര്‍ക്ക് വാഹനങ്ങളുടെ നീണ്ട നിര തന്നെ കാണുവാന്‍ സാധിക്കും. ഇവിടെ ചില സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ടെങ്കിലും പലരും അതു കാര്യമാക്കാതെ വാഹനം പാര്‍ക്ക് ചെയ്തു പോവുകയാണ്. ഇടയ്ക്കിടെ ട്രാഫിക് പൊലീസെത്തി അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ പിഴ ഈടാക്കി കൊണ്ടുള്ള സ്റ്റിക്കര്‍ പതിക്കാറുമുണ്ട്. ബ്രോഡ്‌വേയില്‍ എത്തുന്ന പലരും ചരക്ക് എടുക്കാന്‍ വരുന്നവരാണ്. […]

Continue Reading
Containment zone Korampadom in Kadamakkudy

കോരാമ്പാടം കണ്ടെയ്ന്‍മെന്റ് സോണില്‍

കൊച്ചി: കടമക്കുടി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് പ്രദേശം ഉള്‍പ്പെടുന്ന കോരാമ്പാടം വ്യാഴാഴ്ച മുതല്‍ കണ്ടെയ്ന്‍മെന്റ് സോണിലായി. ഈ പ്രദേശത്തുള്ള ഒരു വ്യക്തിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോരാമ്പാടം കണ്ടെയ്ന്‍മെന്റ് സോണായതെന്ന് ആറാം വാര്‍ഡ് മെംബര്‍ സുന്നോപന്‍ പറഞ്ഞു. കോതാട് സ്‌കൂള്‍ മുതല്‍ കണ്ടെയ്‌നര്‍ റോഡിന്റെ പ്രവേശനകവാടം വരെയുള്ള പ്രദേശമാണു കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. കടമക്കുടി പഞ്ചായത്തിലെ കോതാട് കരയില്‍ ഉള്‍പ്പെട്ട പ്രദേശമാണ് കോരാമ്പാടവും, കണ്ടനാടും. ഇവിടെ ആദ്യമായിട്ടാണ് കോവിഡ്-19 സ്ഥിരീകരിക്കുന്നത്. കടമക്കുടി പഞ്ചായത്തിനു സമീപമുള്ള പ്രദേശമായ ചേരാനെല്ലൂരില്‍ […]

Continue Reading
Vayyaveli movie of Saritha Nair released

സരിത എസ് നായരുടെ ‘ വയ്യാവേലി ‘ ശ്രദ്ധേയമാകുന്നു

കൊച്ചി: സരിത എസ്. നായരുടെ വയ്യാവേലി എന്ന സിനിമ ശ്രദ്ധേയമാകുന്നു. പൊലീസുകാരിയുടെ വേഷത്തിലാണു സരിത സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ജുലൈ 11 ന് യു ട്യൂബില്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.വി. സന്തോഷാണ്. ഇതു വരെയായി നാല് ലക്ഷത്തിലേറെ പേര്‍ ചിത്രം വീക്ഷിച്ചു. 1 മണിക്കൂറും 58 മിനിറ്റുമുള്ളതാണു ചിത്രം. സരിതയുടെ തീപ്പൊരി ഡയലോഗുകളും നൃത്തങ്ങളുമുള്ളതാണു ചിത്രം. സരിത അഭിനയിച്ച രണ്ടാമത്തെ ചിത്രമാണിത്. ഇതിനു മുന്‍പ് അന്ത്യകൂദാശ എന്നൊരു ചിത്രത്തില്‍ സരിത അഭിനയിച്ചിരുന്നു. സിനിമയെ കുറിച്ച് […]

Continue Reading
Rain Prediction by Babu

‘ വെതര്‍ ബാബു പറയുന്നു, അതിതീവ്ര മഴ ഇപ്പോള്‍ ഉണ്ടാവില്ലെന്ന് ‘

കൊച്ചി: വീണ്ടുമൊരു പ്രളയത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന ഭയത്തിലാണ് ഇപ്പോള്‍ കേരളം. കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നതാകട്ടെ, ഈ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുമെന്നാണ്. എന്നാല്‍ വെതര്‍ ബാബു എന്ന സി. ബാബുവിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ബാബു പറയുന്നത് മഴയുടെ രണ്ട് സെഷനുകള്‍ ആരംഭിക്കുമെന്നാണ്. ആദ്യ സെഷന്‍ ഈ മാസം 11 ന് ആരംഭിച്ച് അഞ്ച് ദിവസം നീണ്ടു നില്‍ക്കും. ഈ കാലയളവില്‍ കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളിലും പിന്നീട് വടക്കന്‍ ഭാഗങ്ങളിലും നല്ല രീതിയില്‍ തന്നെ മഴ ലഭിക്കും. ഓഗസ്റ്റ് […]

Continue Reading
All praise for pilot

കരിപ്പൂര്‍ അപകടത്തില്‍ ദുഖം രേഖപ്പെടുത്തി ഷാരൂഖ്, പൈലറ്റിന് ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമാ ലോകം

കോഴിക്കോട്: കരിപ്പൂരില്‍ വെള്ളിയാഴ്ചയുണ്ടായ (7-8-2020) വിമാന അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നെന്നു ബോളിവുഡ് താരം ഷാരൂഖ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേയ്ക്ക് മലയാള സിനിമാ നടീ നടന്മാര്‍ ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തുവരികയുണ്ടായി. സാഠേയുടെ സമയോചിതമായ പ്രവര്‍ത്തനമാണു ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതെന്നു നടി സുരഭി ലക്ഷ്മി നവ മാധ്യമത്തില്‍ കുറിച്ചു. സാഠേയെ വ്യക്തിപരമായി പരിചയമുണ്ടെന്നു നടന്‍ പൃഥ്വിരാജ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സാഠേയുമായി നടത്തിയ സംഭാഷണങ്ങള്‍ താന്‍ […]

Continue Reading
Water level fell in Periyar river

പെരിയാറില്‍ ജലനിരപ്പ് താഴ്ന്നു

കൊച്ചി: കനത്ത മഴയെ തുടര്‍ന്നു വെള്ളിയാഴ്ച ഉയര്‍ന്ന പെരിയാറിലെ ജലനിരപ്പ് ശനിയാഴ്ച രാവിലെ ഒന്നരയടിയോളം താഴ്ന്നു. ഇതോടെ പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ആശ്വാസമായി. മഴ കുറഞ്ഞതാണ് ജലനിരപ്പ് താഴാന്‍ കാരണമായത്. വടക്കന്‍ പറവൂര്‍, ഏലൂര്‍, കളമശേരി പോലുള്ള പെരിയാറിന്റെ തീരങ്ങളില്‍ കഴിയുന്നവര്‍ ഇന്നലെ മഴ ശക്തമായതോടെ ആശങ്കയിലായിരുന്നു. വടക്കന്‍ പറവൂരിലെയും ഏലൂരിലെയും പരിസരപ്രദേശങ്ങളിലെയും വീടുകളില്‍ വെള്ളം കയറുകയുണ്ടായി. ഇന്ന് മഴ പെയ്യുകയാണെങ്കില്‍ പലരും വീടു വിട്ട് പോകാനുള്ള തയാറെടുപ്പിലുമായിരുന്നു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വീട് വിട്ട് […]

Continue Reading
Visit of ministers to karipur

കേന്ദ്രമന്ത്രി മുരളീധരന്‍ കരിപ്പൂരില്‍, മുഖ്യമന്ത്രിയും ഗവര്‍ണറും ഉടന്‍ കരിപ്പൂരിലെത്തും

കോഴിക്കോട്: വിമാനപകടം നടന്ന കരിപ്പൂരില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെത്തി. പുലര്‍ച്ചെ അഞ്ചരയോടെയാണ് അദ്ദേഹം കരിപ്പൂരിലെത്തിയത്. കരിപ്പൂരിലെ അപകടസ്ഥലം സന്ദര്‍ശിക്കാന്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോടെ മുഖ്യമന്ത്രിയും ഗവര്‍ണറും തിരുവനന്തപുരത്തുനിന്നും പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കര്‍, കെപിസിസി പ്രസിഡന്റ് തുടങ്ങിയവരും സംഭവസ്ഥലത്ത് ഇന്ന് എത്തുന്നുണ്ട്. കരിപ്പൂരില്‍ ഇന്നലെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 എന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. Summary: Chief Minister will visit Karipur today.

Continue Reading
Karipur Plane Accident

കരിപ്പൂരില്‍ വിമാന അപകടം: പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു

കോഴിക്കോട്: കരിപ്പൂരില്‍ റണ്‍വേയില്‍നിന്ന് വിമാനം തെന്നിമാറി. ദുബായിയില്‍നിന്ന് കരിപ്പൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറിയത്. യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. 184 ഓളം യാത്രക്കാരും, ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നെന്നു കരുതുന്നുണ്ട്.184 പേരില്‍ പത്ത് പേര്‍ കുട്ടികളാണെന്ന് എയര്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിച്ചു. രാത്രി എട്ട് മണിയോടെയായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്. ലാന്‍ഡ് ചെയ്ത വിമാനം റണ്‍വേയും പിന്നിട്ട് ഓടിയതിനു ശേഷം ഇടിച്ചു നില്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. വിമാനത്തിന്റെ […]

Continue Reading
Car showroom appointed dog as salesman

തെരുവ് നായയെ സെയില്‍സ് ജോലിക്ക് നിയമിച്ച് ഹ്യൂണ്ടായ് കാര്‍ ഷോറൂം

റിയോ ഡീ ജനീറോ: ഇന്നത്തെ കാലത്ത് ഒരു തൊഴില്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട് എത്രയാണെന്നു നമ്മള്‍ക്ക് അറിയാം. തൊഴില്‍ സ്ഥാപനങ്ങളില്‍ നേരിട്ട് അപേക്ഷ അയയ്ക്കുന്നതിനു പുറമേ ഓണ്‍ലൈനിലെ വിവിധ പ്രൊഫഷണല്‍ വെബ്‌സൈറ്റില്‍ ബയോഡേറ്റ പോസ്റ്റ് ചെയ്യേണ്ട സാഹചര്യവും ഇന്ന് ഉണ്ട്. എന്നാല്‍ ബ്രസീലില്‍നിന്നും കേള്‍ക്കുന്നത് ഒരു വ്യത്യസ്ത വാര്‍ത്തയാണ്. അവിടെ തെരുവില്‍ അലഞ്ഞു നടന്നിരുന്ന ഒരു നായയെ ഹ്യൂണ്ടായ് കാര്‍ ഷോറൂം സെയില്‍മാനായി നിയമിച്ചു എന്നതാണ് ആ വാര്‍ത്ത. ഏകദേശം ഒരു വയസുള്ള ഈ നായയ്ക്ക് ഇപ്പോള്‍ ടസ്‌കന്‍ […]

Continue Reading