Belgian Doctor 103 Walks Marathon

കോവിഡ് 19 ഗവേഷണത്തിന് പണം സമാഹരിക്കാന്‍ 103 കാരന്‍

World

ബ്രസല്‍സ്: കൊറോണ വൈറസിനെക്കുറിച്ചുള്ള ഗവേഷണത്തിനായി പണം സമാഹരിക്കാന്‍ 103 കാരന്‍ ബെല്‍ജിയന്‍ ഡോക്ടര്‍ മാരത്തണ്‍ നടത്തത്തില്‍ പങ്കെടുക്കുകയാണ്. സ്വന്തം പൂന്തോട്ടത്തിലാണ് ദിവസേന ഡോക്ടര്‍ മാരത്തണ്‍ നടത്തം നടക്കുന്നത്.
ഈയടുത്ത കാലത്ത് ബ്രിട്ടനില്‍ 100 വയസുകാരനായ ടോം മൂറെന്ന വിരമിച്ച പട്ടാളക്കാരന്‍ ഇതു പോലെ സ്വന്തം പൂന്തോട്ടത്തില്‍ വാക്കിംഗ് ഫ്രെയ്മിന്റെ സഹായത്തോടെ നടന്നു കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിച്ചിരുന്നു. ഇതില്‍ പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടായിരുന്നു ബെല്‍ജിയത്തുള്ള ഡോക്ടര്‍ അല്‍ഫോണ്‍സ് ലീംപോയ്ല്‍സ് ദൗത്യം ഏറ്റെടുത്തത്. ജൂണ്‍ ഒന്നിനായിരുന്നു ജനറല്‍ പ്രാക്ടീഷണറായി വിരമിച്ച അല്‍ഫോണ്‍സ് 42.2 കി.മീ ദൂരം നടക്കാന്‍ തുടങ്ങിയത്. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ വടക്ക്-കിഴക്കുള്ള റോട്ട്‌സെലാര്‍ മുന്‍സിപ്പാലിറ്റി പ്രദേശത്താണ് അല്‍ഫോണ്‍സ് നടത്തം ആരംഭിച്ചിരിക്കുന്നത്. ജൂണ്‍ 30 ന് ദൗത്യം പൂര്‍ത്തീകരിക്കാനാണ് അല്‍ഫോണ്‍സ് തീരുമാനിച്ചിരിക്കുന്നത്.
ഓരോ ദിവസവും രാവിലെ 10 ലാപ്പുകളാണ് (145 മീറ്റര്‍) അല്‍ഫോണ്‍സ് നടക്കുന്നത്. ഇതിനോടകം അല്‍ഫോണ്‍സ് 6,000 യൂറോ നടത്തത്തിലൂടെ സമാഹരിച്ചിട്ടുണ്ട്.

Summary: 103, Walks Marathon To Raise Funds For COVID-19 Research

Share this