മരുന്നിനായി ഇന്ത്യയ്ക്കു മുന്നില്‍ ക്യു നില്‍ക്കുന്നത് 30 രാജ്യങ്ങള്‍

Top Stories

 

ന്യൂഡല്‍ഹി: ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മരുന്നിനായി ഇന്ത്യയ്ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്നത് യുഎസ് ഉള്‍പ്പെടെ 30 ഓളം രാജ്യങ്ങള്‍. ഇന്ത്യയുടെ അയല്‍പക്കത്തുള്ള സൗത്ത് ഏഷ്യന്‍ രാജ്യങ്ങളും, പശ്ചിമേഷ്യയിലുള്ള ഇന്ത്യയുടെ സഖ്യകക്ഷി രാജ്യങ്ങളുമാണ് ഈ മരുന്നിനായി ക്യൂ നില്‍ക്കുന്നത്.
കോവിഡ്-19 പ്രതിരോധ ചികിത്സയ്ക്ക് ഈ മരുന്ന് ഉപയോഗപ്രദമാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

 

രണ്ടാം ലോകമഹായുദ്ധ കാലത്താണ് ഈ മരുന്ന് വികസിപ്പിച്ചത്. മലേറിയയ്ക്ക് ചികിത്സിക്കുന്ന മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. കഴിഞ്ഞ ദിവസം ഇന്ത്യ ഇൗ മരുന്ന് യുഎസില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് രംഗത്തുവന്നിരുന്നു. അതിനു ശേഷം ഇപ്പോഴിതാ, ബ്രസീല്‍ പ്രസിഡന്റ് ജെയ് ബൊല്‍സൊനാരോയാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ബ്രസീലിന് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് രംഗത്തുവന്നരിക്കുന്നത്.

ശ്രീരാമന്റെ സഹോദരന്‍ ലക്ഷമണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ സഞ്ജീവനി മരുന്ന് ഹിമാലയത്തില്‍നിന്നും കൊണ്ടുവന്നതു പോലെയാണ് ഇന്ത്യ കോവിഡ്-19 വ്യാപനം തടയാന്‍ ശ്രമിക്കുന്നതെന്ന് ബൊല്‍സൊനാരോ പറഞ്ഞു. ഇന്ത്യയും ബ്രസീലും ചേര്‍ന്ന് കോവിഡ്-19 എന്ന ആഗോളപ്രതിസന്ധിയെ മറികടക്കുമെന്ന് അദ്ദേഹം പറയുകയുണ്ടായി. ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു ബ്രസീല്‍ പ്രസിഡന്റ്.

Summary:  Apart from US, Brazil also urge India to open the export of a key drug

Share this