കോഹ്‌ലി ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോയെന്ന് ലാറ

Top Stories

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോയാണെന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. പ്രതിഭയുടെ കാര്യത്തില്‍ മറ്റ് കളിക്കാരെ കോഹ്‌ലിയുമായി താരതമ്യം ചെയ്യുവാന്‍ ഒരുപക്ഷേ സാധിച്ചേക്കും. എന്നാല്‍ വിരാട് എടുക്കുന്ന തയാറെടുപ്പിന് അദ്ദേഹത്തിന്റെ കളിയോടുള്ള പ്രതിജ്ഞാബദ്ധതയുമായി വളരെയധികം ബന്ധമുണ്ടെന്നു താന്‍ കരുതുന്നതായി ലാറ പറഞ്ഞു. ന്യൂസ് ഏജന്‍സിയായ പിടിഐയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം ലാറ പറഞ്ഞത്.
കെഎല്‍ രാഹുലിനേക്കാളും രോഹിത് ശര്‍മയേക്കാളും കഴിവുള്ളവനാണ് അദ്ദേഹം എന്ന് ഞാന്‍ കരുതുന്നില്ല, പക്ഷേ സ്വയം തയ്യാറാക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വേറിട്ടുനില്‍ക്കുന്നു ലാറ പറഞ്ഞു.

Share this