ഇന്ത്യന്‍ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്

India

9 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യന്‍ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്

ന്യൂഡല്‍ഹി: നീണ്ട ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യന്‍ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം 1.86 ലക്ഷം ജാക്കറ്റ് നിര്‍മിച്ചു സൈനികര്‍ക്കു വിതരണം ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച കരാര്‍ ഡല്‍ഹി ആസ്ഥാനമായ കമ്പനിയായ എസ്എംപിപിയുമായി സര്‍ക്കാര്‍ ഒപ്പുവച്ചു. 639 കോടി രൂപയുടേതാണു കരാര്‍. മൂന്ന് വര്‍ഷത്തിനകം ജാക്കറ്റ് സൈനികര്‍ക്ക് ലഭ്യമാക്കും. ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ ഉറപ്പാക്കുന്ന ‘Boron Carbide Ceramic’ ഉള്ളതാണു ജാക്കറ്റ്.

Share this