Kurup movie second look poster

ദുല്‍ഖര്‍ സുകുമാരക്കുറുപ്പ്‌ ; ഈദ് സര്‍പ്രൈസായി ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

കൊച്ചി: ദുല്‍ഖര്‍ സുകുമാരക്കുറുപ്പായെത്തുന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഈദിന് ഒരു ചെറിയ സര്‍പ്രൈസ് സമ്മാനിക്കുകയാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് (മേയ് 24) ദുല്‍ഖര്‍ തന്നെയാണു ഫേസ്ബുക്കിലൂടെ കുറുപ്പ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേ ഫേറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ഈ ബിഗ് ബജറ്റ് ചിത്രവും സംവിധാനം ചെയ്യുന്നത്. 35 കോടിയാണു […]

Continue Reading
Pic Of Miss World Aishwarya Rai Tucking Into A Meal

ഐശ്വര്യ റായ്‌യുടെ ഈ പഴയ കാല ചിത്രമാണ് ഇപ്പോള്‍ വൈറല്‍

മുംബൈ: ഐശ്വര്യ റായ്‌യുടെ ഒരു പഴയകാല ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 1994 ലാണ് ഐശ്വര്യ റായ് ബച്ചന്‍ മിസ് വേള്‍ഡ് കിരീടമണിഞ്ഞത്. ആ സമയത്തുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ഐശ്വര്യ അമ്മ ബൃന്ദ റായിക്കൊപ്പം ഭക്ഷണം കഴിക്കുകയാണ്. പിങ്ക് നിറത്തിലുള്ള സാരി ധരിച്ച ഐശ്വര്യ മിസ് വേള്‍ഡ് കിരീടം ധരിച്ചിട്ടിമുണ്ട്. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രമാണു ഐശ്വര്യയുടെ പുതിയ പ്രൊജക്റ്റ്. മണിരത്‌നത്തിന്റെ ഇരുവര്‍, ഗുരു, രാവണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് […]

Continue Reading
Salman Khan launches Food Truck

മുംബൈയില്‍ ഭക്ഷണം വിതരണം നടത്തി സല്‍മാന്‍ ഖാന്‍

മുംബൈ: കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയിലകപ്പെട്ടു കഴിയുന്ന ദരിദ്രരെ സഹായിക്കാനായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ”Being Haangryy” എന്ന പേരിലൊരു സംരംഭത്തിനു തുടക്കമിട്ടു. ദരിദ്രര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഫുഡ് ട്രക്ക് സംവിധാനമാണ് ”Being Haangryy”. മുംബൈയിലെ നിരത്തുകളില്‍ ഫുഡ് ട്രക്ക് ഓടി തുടങ്ങി. ഓരോ പ്രധാനയിടങ്ങളിലും ട്രക്ക് നിറുത്തിയിട്ട് ഭക്ഷണമടങ്ങിയ സഞ്ചി വിതരണം ചെയ്യും. ട്രക്ക് സമീപം നീണ്ട നിര തന്നെ പ്രത്യക്ഷപ്പെടാറുമുണ്ട്. ദാനധര്‍മത്തെ കുറിച്ച് അറിഞ്ഞ ആരാധകര്‍ സല്‍മാനെ പ്രകീര്‍ത്തിച്ച് രംഗത്തുവന്നിരിക്കുകയാണ്. പക്ഷേ, […]

Continue Reading
I get my curly hair from father says Rima

ചുരുളന്‍ മുടിയുടെയും അതിന്റെ പാരമ്പര്യത്തെയും വെളിപ്പെടുത്തി റിമ കല്ലിങ്കല്‍

കൊച്ചി: സ്‌ട്രെയ്റ്റന്‍ ചെയ്ത, പാറി പറക്കുന്ന മുടിയികളുള്ളവരാണല്ലോ ന്യൂജെന്‍ സിനിമ നടിമാര്‍. മലയാളത്തിലാണെങ്കിലും ഹിന്ദി, തമിഴ് സിനിമകളിലാണെങ്കിലും ചുരുണ്ട മുടികളുള്ള നടിമാര്‍ വിരളമാണ്. മലയാളത്തില്‍ ഒരു ജയഭാരതിയും, ഒരു ശാന്തി കൃഷ്ണയുമൊക്കെ മാത്രമായിരുന്നു ചുരുണ്ട മുടിയുള്ള നായികമാരായി ചൂണ്ടിക്കാന്‍ ഉണ്ടായിരുന്നത്. പിന്നീട് റിമ കല്ലിങ്കലാണു ചുരുണ്ട മുടിയുള്ള നായികയായി മലയാളത്തിലെത്തിയത്. ഇപ്പോള്‍ ഇതാ തന്റെ ചുരുളന്‍ മുടിയുടെയും അതിന്റെ പാരമ്പര്യത്തെയും കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണു താരം. ഇന്‍സ്റ്റാഗ്രാമില്‍ 45 വര്‍ഷം മുമ്പുള്ള പിതാവിന്റെ ചിത്രത്തിനൊപ്പം കുറിച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം […]

Continue Reading
Production company of Jibu Jacob

പ്രൊഡക്ഷന്‍ കമ്പനിയുമായി സംവിധായകന്‍ ജിബു ജേക്കബ്

കൊച്ചി: വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ ജിബു ജേക്കബ് പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചു. ജിബു ജേക്കബ് എന്റര്‍ടെയ്ന്‍മെന്റ് എന്നാണു പേരിട്ടിരിക്കുന്നത്. കമ്പനി ആദ്യം നിര്‍മിച്ചത് ‘ കൂടെവിടെ ‘ എന്ന ഒരു ഹ്രസ്വ ചിത്രമാണ്. അതിന്റെ സംവിധാനം നിര്‍വഹിച്ചതും ജിബു ജേക്കബ് തന്നെയാണ്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ മേയ് 17 ഞായറാഴ്ച ഹ്രസ്വ ചിത്രം റിലീസ് ചെയ്യുകയും ചെയ്തു. വെള്ളിമൂങ്ങയ്ക്കു പുറമേ മോഹന്‍ലാലും മീനയും മുഖ്യ വേഷങ്ങളിലെത്തിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ […]

Continue Reading
Second look poster of nivin pauly movie

അമ്പരിപ്പിക്കുന്ന ലുക്കില്‍ നിവിന്‍ പോളി; സംഗതി പൊളിയെന്ന് ആരാധകര്‍

കൊച്ചി: നിവിന്‍ പോളി പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന രാജീവ് രവി ചിത്രമായ തുറമുഖത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നിവിന്‍ പോളി ഫേസ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. കൊച്ചി തുറമുഖത്ത് ഏര്‍പ്പെടുത്തിയിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായം, അതിനെതിരേ തൊഴിലാളികള്‍ നടത്തിയ പോരാട്ടം എന്നിവയാണു ചിത്രത്തിന്റെ പ്രമേയം. രാജീവ് രവിയും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. Summary: Release of second look poster of Thurumugham.

Continue Reading
Shahrukh about his lockdownlessons

ലോക്ക്ഡൗണില്‍ പഠിച്ച പാഠങ്ങള്‍ വെളിപ്പെടുത്തി ഷാരൂഖ്

മുംബൈ: ലോക്ക്ഡൗണില്‍ പഠിച്ച പാഠങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണു ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ലോക്ക്ഡൗണ്‍ ലെസന്‍സ് (Lockdown lessons) എന്ന പേരില്‍ മേയ് 16ന് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലാണു താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നമ്മള്‍ പലരും ജീവിക്കുന്നത് ആവശ്യങ്ങള്‍ക്കും അപ്പുറത്തുള്ള കാര്യങ്ങള്‍ക്കു വേണ്ടിയാണ്. ഇവ പലതും നമ്മള്‍ വിചാരിക്കുന്നതു പോലെ പ്രാധാന്യമര്‍ഹിക്കുന്നവുമയല്ല. യഥാര്‍ഥത്തില്‍, ലോക്കായി ഇരിക്കുമ്പോള്‍ അഥവാ അടച്ചുപൂട്ടിയിരിക്കുമ്പോള്‍ നമ്മള്‍ വിരസത മാറ്റാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ചിലരുമായി സംസാരിക്കാന്‍ ഇഷ്ടപ്പെടാറുണ്ട്. ഇതു പോലുള്ള ആളുകളല്ലാതെ നമ്മള്‍ക്കു ചുറ്റും മറ്റ് […]

Continue Reading
SupriyaPrithviraj Instagram

അല്ലിയുടെ ദുഖം പ്രകടിപ്പിച്ചതിനു ശേഷം പ്രിയതമന്‍ അടുത്തില്ലാത്തതിന്റെ വിഷമം പങ്കുവച്ച് സുപ്രിയ

തിരുവനന്തപുരം: മകള്‍ അല്ലി ദിവസവും അച്ഛന്‍ എന്നു വരുമെന്നു ചോദിക്കാറുണ്ടെന്നും അവളുടെ അച്ഛന്‍ അടുത്തില്ലാത്തതിന്റെ ദുഖം അവള്‍ പ്രകടപ്പിക്കാറുണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്കു മുമ്പായിരുന്നു സുപ്രിയ പൃഥ്വിരാജ് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ഇപ്പോള്‍ ഇതാ പ്രിയതമന്‍ അടുത്തില്ലാത്തതിന്റെ വിഷമം പങ്കുവച്ചിരിക്കുകയാണു സുപ്രിയ. പൃഥ്വിരാജ് ഭാര്യ സുപ്രിയയേയും മകള്‍ അല്ലിയെയും വിട്ട് ഷൂട്ടിംഗിനായി ജോര്‍ദ്ദാനിലേക്ക് പോയിട്ട് 77 ദിവസമായെന്നു സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. അതോടൊപ്പം 2012 ലെ ഒരു ഓര്‍മ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. മോളി ആന്റി റോക്‌സ് എന്ന ചിത്രത്തിന്റെ […]

Continue Reading
K.Madhu on Irupatham Noottandu

സാഗര്‍ ഏലിയാസ് പിറവിയെടുത്തിട്ട് 33 വര്‍ഷം; സന്തോഷം പങ്കുവച്ച് ലാല്‍

കൊച്ചി: മോഹന്‍ലാലിനെ ആക്ഷന്‍ ഹീറോയാക്കി മാറ്റിയ ചിത്രങ്ങളിലൊന്നായിരുന്നു കെ. മധുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രം. കഴിഞ്ഞ ദിവസം ചിത്രം റിലീസ് ചെയ്തതിന്റെ 33 ാം വാര്‍ഷികമായിരുന്നു. ഇതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ സംവിധായകന്‍ കെ. മധുവിനെ നേരിട്ട് ഫോണില്‍ വിളിച്ചു. ഇക്കാര്യം കെ. മധു തന്നെയാണു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സൂചിപ്പിച്ചത്. 33 വര്‍ഷം മുമ്പുള്ള ലാല്‍ തന്നെയാണ് ഇപ്പോഴും ലാല്‍ എന്നും കെ. മധു കുറിച്ചു. 33 […]

Continue Reading
Midhun Manuel says he likes Sashi tarur

ശൈലജ ടീച്ചറെ പുകഴ്ത്തിയ തരൂരിനെ പ്രശംസിച്ച് മിഥുന്‍ മാനുവല്‍ തോമസ്

കൊച്ചി: കോവിഡ് 19 പ്രതിരോധത്തില്‍ ലോകത്തിനു തന്നെ മാതൃകയായി തീര്‍ന്ന വിധം പ്രവര്‍ത്തിച്ച കേരളത്തിന്റെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറെക്കുറിച്ചു വിദേശ മാധ്യമമായ ഗാര്‍ഡിയനില്‍ ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതേ തുടര്‍ന്നു ശശി തരൂര്‍ എംപി ട്വിറ്ററിലൂടെ മന്ത്രിയെ പുകഴ്ത്തുകയും ചെയ്തു. ശശി തരൂരിന്റെ ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കൂടെ ഒരു കുറിപ്പും എഴുതി ചേര്‍ത്തു. കുറിപ്പ് ഇങ്ങനെ: ‘ വെറും രാഷ്ട്രീയക്കാരനും സ്റ്റേറ്റ്‌സ്മാനും തമ്മിലുള്ള വ്യത്യാസം.. […]

Continue Reading