Sajna shaji biriyani

ലോക്ക്ഡൗണ്‍ സജ്‌നയെന്ന ട്രാന്‍സ് ജെന്‍ഡറെ നല്ലൊരു പാചകക്കാരിയാക്കി

കൊച്ചി: നമ്മളില്‍ പലര്‍ക്കും ലോക്ക്ഡൗണ്‍ നിരവധി ദുരിതങ്ങളാണു സമ്മാനിച്ചത്. പക്ഷേ, സജ്‌ന ഷാജിയെന്ന ട്രാന്‍സ് ജെന്‍ഡറെ ലോണ്‍ഡൗണ്‍ ദുരിതം നല്ലൊരു പാചകക്കാരിയും ബിസിനസുകാരിയുമാക്കി മാറ്റി. ഇന്ന് സജ്‌ന ഷാജി പ്രതിദിനം 150-200 ഓളം ചിക്കന്‍ ബിരിയാണിയാണു പാചകം ചെയ്തു വില്‍ക്കുന്നത്. കാക്കനാടും കൊച്ചി നഗരത്തിലും പഴയ വാഹനത്തില്‍ കൊണ്ടു വന്നാണു വില്‍പ്പന നടത്തുന്നത്. ഒരു പൊതി ചിക്കന്‍ ബിരിയാണിക്ക് 60 രൂപയാണ് വില. സജ്‌നയുടെ ബിരിയാണിക്ക് ആവശ്യക്കാരേറെയാണ്. കാരണം ആരെയും പിടിച്ചിരുത്തുന്ന രുചിയാണു ബിരിയാണിക്കുള്ളത്. മാത്രമല്ല, ഒരു […]

Continue Reading
Kakkanad Freedom Food

സാനിറ്റൈസര്‍, മാസ്‌ക്ക് വില്‍പ്പന: കാക്കനാട് ജില്ലാ ജയില്‍ നേടിയത് ലക്ഷങ്ങള്‍

കൊച്ചി: ലോക്ക്ഡൗണ്‍ തീര്‍ത്ത പ്രതിസന്ധിക്കിടയിലും സാനിറ്റൈസറിന്റെയും മാസ്‌ക്കിന്റെയും വില്‍പ്പന നടത്തിക്കൊണ്ട് കാക്കനാട് ജില്ലാ ജയില്‍ നേടിയത് ലക്ഷങ്ങളുടെ വരുമാനം. കഴിഞ്ഞ രണ്ട് മാസം കൊണ്ട് ഏകദേശം 12 ലക്ഷത്തിലേറെ രൂപയാണ് ഈ രണ്ട് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ മാത്രം ജില്ലാ ജയില്‍ നേടിയതെന്നു സൂപ്രണ്ട് കെ.വി. ജഗദീശന്‍ പറഞ്ഞു. കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസറും നിര്‍ബന്ധമാക്കിയതാ ണു ജില്ലാ ജയിലിനു നേട്ടമായത്. കാക്കനാടും, കലൂരും, കച്ചേരിപ്പടിയിലും സ്ഥിതി ചെയ്യുന്ന ഔട്ട്‌ലെറ്റുകളിലാണു ജില്ലാ ജയില്‍ ഉല്‍പന്നങ്ങള്‍ […]

Continue Reading
Story of NFC foods

ഒരു NFC കഥ അഥവാ നെടുമണ്‍കാവ് ഫ്രൈഡ് ചിക്കന്‍ പാചകം ചെയ്ത കഥ

നല്ല പോലെ പാചകം ചെയ്യാന്‍ അറിയുന്നവര്‍ക്ക് ഇത് സുവര്‍ണാവസരങ്ങളുടെ കാലം കൂടിയാണ്. കാരണം കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി ഫുഡ് വിപണിക്ക് പ്രത്യേകിച്ചു പാചകം ചെയ്ത ഭക്ഷണങ്ങള്‍ക്കു നല്ലൊരു വിപണിയാണു സമ്മാനിച്ചിരിക്കുന്നത്. ഇന്ന് നിരത്തിലിറങ്ങിയാല്‍ കാണുന്നത് ഭക്ഷ്യ വിഭവങ്ങളുമായി വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നവരെയാണ്. നല്ല രുചിയുള്ള വിഭവങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോവിഡ് 19-ും ലോക്ക്ഡൗണും തീര്‍ത്ത പ്രതിസന്ധിയെ മറികടക്കാന്‍ കൊട്ടാരക്കരയിലെ നെടുമണ്‍കാവിലുള്ള നാല് യുവാക്കള്‍ ചെയ്തതും മറ്റൊന്നല്ല. പാചകത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. നല്ല മൊരിഞ്ഞ ചിക്കനും, ഫ്രഞ്ച് ഫ്രൈസുമൊക്കെ സ്വന്തം […]

Continue Reading
pc thomas interview

കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ 2018-ല്‍ ഒന്നാകാന്‍ തീരുമാനിച്ചിരുന്നു : പി.സി. തോമസ്

അച്ചടി ഭാഷയാണു കോട്ടയംകാരുടേത്. സംസാരത്തില്‍ നീട്ടലും കുറുക്കലുമുണ്ടാകത്തില്ല. കോട്ടയം ഭാഷ പോലെ തന്നെയാണു കേരള കോണ്‍ഗ്രസ് നേതാവായ പി.സി.തോമസിന്റെ രാഷ്ട്രീയ മനസും. നീട്ടലും കുറുക്കലുമില്ല. ഒരു തീരുമാനം ശരിയെന്നു മനസില്‍ തോന്നിയാല്‍ അധികം നീട്ടി കൊണ്ടു പോകാതെ അത് നടപ്പിലാക്കിയിരിക്കും. മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന പി.സി.തോമസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാല്‍ അക്കാര്യം നമ്മള്‍ക്കു മനസിലാകും. പാര്‍ലമെന്റംഗം, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പി.സി. തോമസ്, സാമൂഹിക പ്രസക്തവും, സാധാരണക്കാരനെ ബാധിക്കുന്നതുമായ വിഷയത്തില്‍ നിരവധി തവണ ഇടപെട്ടിട്ടുണ്ട്. അത് […]

Continue Reading
Athani Statue History

ചരിത്രം പറയുന്ന പ്രതിമകളുടെ നാട്

കൊച്ചി: പ്രതിമകള്‍ ഏറെയുള്ള നാടാണു നമ്മളുടേത്. ഓരോ പ്രതിമയ്ക്കുമുണ്ട് ഒരു ചരിത്രം. അത് ഒരു കാലഘട്ടത്തിന്റേതാകാം, ഒരു നാടിന്റേതാകാം അതുമല്ലെങ്കില്‍ ഒരു വ്യക്തിയുടേതുമാകാം. അത്താണി എന്നത് നമ്മളില്‍ പലരും കേട്ടിട്ടുള്ള ഒരു സ്ഥല പേരാണ്. എറണാകുളം ജില്ലയില്‍ അങ്കമാലിയിലും കാക്കനാടും ഒരു അത്താണിയുണ്ട്. തൃശൂര്‍ ജില്ലയില്‍ ഒരു അത്താണിയുണ്ട്. അത്താണിയെന്നാല്‍ ഒരു സംവിധാനമാണ്. പണ്ട് വാഹന സൗകര്യങ്ങള്‍ കുറവായിരുന്ന കാലത്ത്, ആളുകള്‍ കാല്‍നടയായി ദൂരെ സ്ഥലങ്ങളില്‍ പോയിരുന്നു. ഇങ്ങനെ പോകുന്നവരുടെ തലയില്‍ ചുമടുണ്ടെങ്കില്‍ അവര്‍ നടന്നു ക്ഷീണിക്കുമ്പോള്‍ […]

Continue Reading
Kadamakudy Joseph

കടമക്കുടിയിലെ ഒറ്റയാന്‍

റോബിന്‍സണ്‍ ക്രൂസോയുടെ കഥ നമ്മളില്‍ പലരും വായിച്ചു കാണും. അതുമല്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് റിലീസ് ചെയ്ത ലൈഫ് ഓഫ് ദ പൈ എന്ന ഹോളിവുഡ് ചിത്രം കണ്ടു കാണും. ഒറ്റയ്ക്ക് ഒരു ദ്വീപില്‍ കഴിയുന്ന കഥയാണ് റോബിന്‍സണ്‍ ക്രൂസോയുടെയും പൈയുടെയും. എറണാകുളം ജില്ലയിലെ കടമക്കുടി ദ്വീപില്‍ അതുപോലെ ഒറ്റയ്ക്ക് കഴിയുന്നൊരു ആളുണ്ട്. പേര് കെ.സി. ജോസഫ് എന്നാണ്. 69 വയസുകാരനായ ജോസഫ് ഒരു പതിറ്റാണ്ടിലേറെയായി കടമക്കുടിയിലെ മുറിക്കല്‍ എന്ന ദ്വീപില്‍ ഒറ്റയ്ക്ക് കഴിയുന്നു. അദ്ദേഹത്തിന് കൂട്ടായി […]

Continue Reading
Gopalan chettan lottery seller

സൈക്കിളില്‍ ഭാഗ്യക്കുറി വില്‍പ്പന നടത്തുന്ന ഗോപാലന്‍ ചേട്ടന്‍

കൊച്ചി: സൈക്കിളില്‍ വലിയ കോളാമ്പി വച്ചുകെട്ടി അതിനു മുകളില്‍ ഒരു വലിയ കാര്‍ബോഡ് ഷീറ്റ് ഘടിപ്പിച്ച് ഭാഗ്യക്കുറികളുടെ ഒരു വലിയ നിര വില്‍പ്പനയ്ക്കു തയാറാക്കി നാടുനീളെ ചവിട്ടി നടക്കുന്നവരെ നമ്മളില്‍ പലരും കുട്ടിക്കാലത്ത് കണ്ടു കാണും. കോളാമ്പിയിലൂടെ നാളെ നാളെയാണ്…, എന്ന് അനൗണ്‍സ്‌മെന്റ് മുഴക്കിയാണു സൈക്കിളില്‍ വില്‍പ്പനയ്‌ക്കെത്തുന്നവര്‍ വഴിയിലൂടെ നീങ്ങുന്നത്. എന്നാല്‍ പിന്നീട് മോട്ടോര്‍ സൈക്കിളിലും കടമുറികളിലുമൊക്കെയായി ലോട്ടറി ടിക്കറ്റ് വില്‍പ്പന പുരോഗമിച്ചു. ടിക്കറ്റ് വില്‍ക്കുന്ന രീതിയില്‍ പുരോഗതിയുണ്ടായെങ്കിലും ഇന്നും പഴയ കാലത്തെ പോലെ സൈക്കിളില്‍ ചവിട്ടി […]

Continue Reading
Surendran loves vegetation

പച്ചപ്പിനെ സ്‌നേഹിക്കുന്ന പച്ചക്കറി വ്യാപാരി

കൊച്ചി: മാഞ്ഞു കൊണ്ടിരിക്കുന്ന പച്ചപ്പിനെ തന്നാല്‍ ആവും വിധം നട്ടുപരിപാലിക്കുകയാണ് പച്ചക്കറി വ്യാപാരി വരാപ്പുഴ തുണ്ടത്തുംകടവിലെ കാട്ടിപ്പറമ്പില്‍ സുരേന്ദ്രന്‍. പച്ചക്കറി കച്ചവടത്തിലൂടെ ലാഭം മാത്രമല്ല സുരേന്ദ്രന്‍ ലക്ഷ്യമിടുന്നത്, പരിസ്ഥിതി ബോധം വളര്‍ത്താനും സുരേന്ദ്രന്‍ ശ്രമിക്കുന്നുണ്ട്. കൊറോണ എന്ന മഹാമാരി ദുരന്തം വിതച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വര്‍ഷം പരിസ്ഥിതി ദിനം ആചരിക്കുന്നത്. അതു കൊണ്ടു തന്നെ ഈ വര്‍ഷത്തെ ദിനാചരണത്തിനു പ്രത്യേകതകളും പ്രാധാന്യവും ഏറെയാണ്. വരാപ്പുഴ പോസ്റ്റോഫീസിനു സമീപമുള്ള കടയോടു ചേര്‍ന്നുള്ള സ്ഥലത്തും ഗ്രോബാലിലും മണ്ണിലുമായി പയറും, കോവലും, […]

Continue Reading
Facemask creates danger to environment

കോവിഡ് 19 പ്ലാസ്റ്റിക് മലിനീകരണത്തിനും കാരണമാകുന്നു

ന്യൂഡല്‍ഹി: കോവിഡ് 19 ല്‍ നിന്നും മനുഷ്യര്‍ക്ക് പരിരക്ഷണം നല്‍കാന്‍ സഹായിക്കുന്ന, ദൈംദിന ഉപയോഗത്തിനുള്ള മുഖാവരണം, കൈയുറ എന്നിവ പാരിസ്ഥിതിക ദുരന്തത്തിനു കാരണമാകുമെന്നു പരിസ്ഥിതി സംരക്ഷകരും, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. ജീര്‍ണിക്കാത്ത അഥവാ നോണ്‍ ബയോഡീഗ്രേഡബിളായ പ്ലാസ്റ്റിക്ക് (non-biodegradable plastics) കൊണ്ട് നിര്‍മിക്കുന്ന മാസ്‌ക്കും കൈയ്യുറകളും സമുദ്രങ്ങളില്‍ സമീപകാലത്തായി കാണപ്പെടുകയാണ്. ഉപയോഗം കഴിയുമ്പോഴാണ് മാസ്‌ക്കും, കൈയ്യുറകളും സമുദ്രത്തില്‍ തള്ളുന്നത്. ഇങ്ങനെ തള്ളുന്നത് പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുകയാണ്. ഹോങ്കോങിന്റെ തെക്ക് കടലില്‍ നൂറു കണക്കിനു […]

Continue Reading
Autorickshaw equipped with handwash facility

കൈ കഴുകാന്‍ സൗകര്യമൊരുക്കി ഒരു ഓട്ടോറിക്ഷ

തിരുവനന്തപുരം: അനുദിന ജീവിതത്തില്‍ ഇപ്പോള്‍ നമ്മളുടെയെല്ലാം മുദ്രാവാക്യമാണല്ലോ ജാഗ്രതയും ശുചിത്വവും. തിരുവനന്തപുരത്ത് നഗരപരിധിയില്‍ സര്‍വീസ് നടത്തുന്ന ഒരു ഓട്ടോറിക്ഷയില്‍ യാത്രക്കാര്‍ക്കു കൈ കഴുകാന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ്. എം. സുരേഷ് കുമാറാണ് ഓട്ടോറിക്ഷയുടെ ഡ്രൈവര്‍. ഓട്ടേറിക്ഷയില്‍ ഘടിപ്പിച്ചിരിക്കുന്ന നാല് ഇഞ്ച് വ്യാസമുള്ള പിവിസി പൈപ്പ് ടാപ്പാക്കി മാറ്റിയിരിക്കുകയാണ്. യാത്രയ്ക്കായി ഓട്ടോയില്‍ കയറുന്നതിനു മുന്‍പ് സുരേഷ് കുമാര്‍ തന്നെ യാത്രക്കാര്‍ക്കായി ടാപ്പ് തുറന്നു കൊടുക്കും. തുടര്‍ന്നു കൈ കഴുകാനും നിര്‍ദേശിക്കും. ഇത്തരത്തില്‍ ശുചിത്വം ഉറപ്പാക്കിയാണു സുരേഷ് കുമാര്‍ കര്‍മനിരതനാവുന്നത്. ഓട്ടോയില്‍ തന്നെ […]

Continue Reading