Ivanka Trump lauds 15-year-old Jyoti

പിതാവിനെ വഹിച്ച് 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ പെണ്‍കുട്ടിയെ പ്രശംസിച്ച് ഇവാന്‍ക

വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചൊരു സംഭവമായിരുന്നു രോഗിയായ പിതാവിനെ വഹിച്ച് 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ ബീഹാറിയായ പെണ്‍കുട്ടിയെ കുറിച്ചുള്ള റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നു ഹരിയാനയിലെ ഗുരുഗ്രാമില്‍ കുടുങ്ങിയ പിതാവിനെ 15-കാരിയായ മകള്‍ ജ്യോതി കുമാരി ഏഴ് ദിവസം കൊണ്ട് 1200 കിലോമീറ്റര്‍ സൈക്കിളില്‍ വഹിച്ചു സ്വന്തം നാടായ ബീഹാറിലെത്തിക്കുകയായിരുന്നു. ഈ സംഭവം അറിഞ്ഞ യുഎസ് പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാന്‍ക ‘ സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും ഈ മനോഹരമായ […]

Continue Reading
KK Shylaja Interview in BBC

ബിബിസിയില്‍ ഇന്നലെ ടീച്ചറമ്മയായിരുന്നു താരം

തിരുവനന്തപുരം: ബിബിസിയുടെ തിങ്കളാഴ്ച സംപ്രേക്ഷണം ചെയ്ത വേള്‍ഡ് ന്യൂസില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രിയും ടീച്ചറമ്മ എന്നു പരക്കേ അറിയപ്പെടുകയും ചെയ്യുന്ന കെ.കെ. ശൈലജയായിരുന്നു അതിഥി. കോവിഡ് 19 നെ ശക്തമായി പ്രതിരോധിച്ച കേരളത്തിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാനാണു ടീച്ചറമ്മയെ ബിബിസി വേള്‍ഡ് ന്യൂസ് പരിപാടിയിലേക്കു ക്ഷണിച്ചത്. തിരുവനന്തപുരത്തുനിന്നായിരുന്നു ബിബിസിയുടെ തത്സമയ സംപ്രേക്ഷണം. അഞ്ച് മിനിറ്റോളം നീണ്ടു നിന്നു. ചൈനയിലെ വുഹാനില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേരളത്തിലും പ്രത്യേക മുന്നൊരുക്കങ്ങള്‍ നടത്തിയത് രോഗത്തെ പ്രതിരോധിക്കാന്‍ സഹായകരമായെന്നു ബിബിസിയില്‍ മന്ത്രി പറഞ്ഞു. […]

Continue Reading
North Korea Kim Jong-un

കിം ജോങ് ഉന്‍ അന്തരിച്ചോ ? ഉന്നിനെ കുറിച്ച് വീണ്ടും ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നു

പ്യോങ്ങ്യാങ്:രണ്ട് കാര്യങ്ങളിലാണ് ഇപ്പോള്‍ ലോകത്ത് നിഗൂഢത നിലനില്‍ക്കുന്നത്. ഒന്ന് കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചും. രണ്ട് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കുറിച്ചും. ഉത്തര കൊറിയന്‍ ഏകാധിപതിയെ കുറിച്ച് പുതിയ ഊഹാപോഹങ്ങള്‍ വീണ്ടും പ്രചരിക്കുകയാണ്. ഉന്നിന്റെ പിതാവ് കിം ഇല്‍ സങിന്റെയും മുത്തച്ഛന്‍ കിം ജോങ് ഇല്ലിന്റെയും ചിത്രങ്ങള്‍ പ്യോങ്ങ്യാങില്‍നിന്നും നീക്കം ചെയ്തതോടെയാണു കിം ജോങ് ഉന്‍ മരിച്ചെന്ന റിപ്പോര്‍ട്ട് പ്രചരിക്കാന്‍ കാരണമായിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കിം ജോങ് ഉന്‍ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായെന്നും […]

Continue Reading
Belarusian servicemen march for the 75th anniversary of the end of World War II

കോവിഡ് 19 ആശങ്കയ്ക്കിടെ സൈനിക പരേഡ്; പങ്കെടുക്കാന്‍ ആയിരങ്ങള്‍ തടിച്ചു കൂടി

മിന്‍സ്‌ക്: ബെലാറസില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനിടെ ശനിയാഴ്ച തലസ്ഥാനമായ മിന്‍സ്‌ക്കില്‍ വിക്ടറി ഡേ സൈനിക പരേഡില്‍ പങ്കെടുക്കാനായി ആയിരക്കണക്കിന് ആളുകള്‍ തടിച്ചു കൂടി. ബെലോ റഷ്യ എന്നു പണ്ട് അറിയപ്പെട്ടിരുന്ന രാജ്യമാണു ബെലാറസ്. കിഴക്കന്‍ യൂറോപ്പിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. യൂറോപ്പില്‍ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 75 ാം വാര്‍ഷികം ആഘോഷിക്കുന്നതാണ് വിക്ടറി ഡേ. വിക്ടറി ഡേ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സൈനിക പരേഡിനായി 11,000 പേര്‍ക്ക് ഇരിപ്പടങ്ങള്‍ സജ്ജീകരിച്ചിരുന്നു. 3,000 […]

Continue Reading
Russia awarded medal to KimJongUn

കിം ജോങ് ഉന്നിന് റഷ്യ മെഡല്‍ സമ്മാനിച്ചു

മോസ്‌കോ: ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്നിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ ചൊവ്വാഴ്ച (മേയ് 5) മെഡല്‍ സമ്മാനിച്ചു. 1941-45 ലെ യുദ്ധത്തില്‍ നാസി ജര്‍മ്മനിക്കെതിരായ വിജയത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി പുറത്തിറക്കിയ അനുസ്മരണ മെഡലാണു (commemorative war medal) സമ്മാനിച്ചതെന്ന് പ്യോങ്യാങിലുള്ള റഷ്യന്‍ എംബസി അറിയിച്ചു. ഉത്തര കൊറിയയില്‍ മരണമടഞ്ഞ സോവിയറ്റ് സൈനികരുടെ സ്മൃതി പഥം സംരക്ഷിക്കാന്‍ കിം ജോങ് ഉന്‍ വഹിച്ച പങ്കിനെ ആദരിക്കാനാണ് റഷ്യ മെഡല്‍ സമ്മാനിച്ചതെന്നു മോസ്‌കോ പുറത്തിറക്കിയ […]

Continue Reading
Kim Jong Un has been absent from the public arena since April 11

കിം ജോങ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്

പ്യോങ്‌യാങ്: മേയ് ദിനാഘോഷത്തില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പ്രത്യക്ഷപ്പെട്ടുവെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമമായ കെസിഎന്‍എ (കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി) റിപ്പോര്‍ട്ട് ചെയ്തു. മൂന്നാഴ്ചയ്ക്കിടെ ആദ്യമായിട്ടാണു കിം ജോങ് ഉന്‍ പൊതുവേദിയില്‍ പ്രത്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. ഏപ്രില്‍ 11 മുതല്‍ കിം ജോങ് ഉന്‍ പൊതുവേദിയില്‍നിന്നും അപ്രത്യക്ഷനായിരുന്നു. ഏപ്രില്‍ 15 ന് ഉത്തര കൊറിയയില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള ഡേ ഓഫ് സണ്‍ എന്ന ആഘോഷത്തിലും കിം ജോങ് ഉന്‍ പങ്കെടുത്തിരുന്നില്ല. ഉത്തര […]

Continue Reading
Whitehouse explains the decision to unfollow

മോദിയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്യാനുള്ള കാരണം വിശദമാക്കി വൈറ്റ് ഹൗസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, പ്രസിഡന്റ് രാംനാഥ് കോവിന്ദിനെയും ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്യാനുണ്ടായ കാരണം വിശദമാക്കിയിരിക്കുകയാണ് ട്രംപ് ഭരണകൂടം. യുഎസ് പ്രസിഡന്റ് വിദേശ സന്ദര്‍ശനം നടത്തുമ്പോള്‍ ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും എക്കൗണ്ടുകള്‍ കുറച്ചു നാളത്തേയ്ക്കു ട്വിറ്ററില്‍ വൈറ്റ് ഹൗസ് ഫോളോ ചെയ്യാറുണ്ട്. അത് ദീര്‍ഘനാളത്തേയ്ക്കായിരിക്കില്ല. ഹ്രസ്വകാലത്തേയ്ക്കു മാത്രമായിരിക്കും. സന്ദര്‍ശനത്തെ പിന്തുണയ്ക്കുന്ന അവരുടെ സന്ദേശങ്ങളെ റീ ട്വീറ്റ് ചെയ്യുന്നതിനു വേണ്ടിയാണ് വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നതെന്ന് ട്രംപ് ഭരണകൂടത്തിലെ മുതര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ […]

Continue Reading
White house unfollows PM Modi

ട്വിറ്ററില്‍ മോദിയെ അണ്‍ഫോളോ ചെയ്ത് വൈറ്റ്ഹൗസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ട് ഫോളോ ചെയ്യാന്‍ തുടങ്ങിയിട്ടു മൂന്ന് ആഴ്ച മാത്രമേ ആയിട്ടുള്ളൂ. കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ പത്ത് മുതലാണ് ഫോളോ ചെയ്യാന്‍ തുടങ്ങിയത്. പക്ഷേ, ഇപ്പോള്‍ ഇതാ അണ്‍ഫോളോ ചെയ്തിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രിയുടെ ഓഫീസ്, പ്രസിഡന്റ് രാംനാഥ് കോവിന്ദ്, യുഎസിലെ ഇന്ത്യന്‍ എംബസി തുടങ്ങിയ ട്വിറ്റര്‍ എക്കൗണ്ടുകളാണു വൈറ്റ്ഹൗസ് മൂന്നാഴ്ച മുന്‍പ് ഫോളോ ചെയ്തു തുടങ്ങിയതും ഇപ്പോള്‍ […]

Continue Reading
Babyboy for Boris Johnson

ബോറിസ് ജോണ്‍സന്റെ പങ്കാളി ആണ്‍കുഞ്ഞിന് ജന്മമേകി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പങ്കാളിയായ കാരി സൈമണ്ട്‌സ് ലണ്ടനിലെ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനു ജന്മമേകി. കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ബോറിസ് ഈ മാസം 12 നായിരുന്നു ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ചികിത്സയെല്ലാം കഴിഞ്ഞ തിരികെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി ജോലി ആരംഭിച്ചത് തിങ്കളാഴ്ചയായിരുന്നു. 32 -കാരിയാണു ബോറിസ് ജോണ്‍സന്റെ പങ്കാളി കാരി സൈമണ്ട്‌സ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കമ്മ്യൂണിക്കേഷന്‍സ് ഹെഡ് ആയിരുന്നു കാരി സൈമണ്ട്‌സ്. 55 കാരനായ […]

Continue Reading
Health condition of Kim jong Un

കിം ജോങിന്റെ ആരോഗ്യനില അപകടത്തിലോ ?

വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ ഏകാധിപതിയും 36-കാരനുമായ കിം ജോങ് ഉന്നിന്റെ ആരോഗ്യനില അപകടത്തിലെന്നു യുഎസ് മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കിം ജോങിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നേരിട്ട് അറിവുള്ള ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണു സിഎന്‍എന്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 12ന് കിം ജോങ് ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. അമിത പുകവലി, പൊണ്ണത്തടി എന്നിവയാണു കിം ജോങിന്റെ ആരോഗ്യത്തിനു ദോഷം ചെയ്തതെന്ന് റിപ്പോര്‍ട്ടുണ്ട്. കിമ്മിന്റെ ശസ്ത്രക്രിയയ്ക്കു നേതൃത്വം കൊടുത്ത മെഡിക്കല്‍ സംഘം ഏപ്രില്‍ 19ന് ഉത്തര […]

Continue Reading