Cerberus contacts smartphone users via text messages

കോവിഡ് 19 ന്റെ പേരില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മോഷ്ടിക്കാന്‍ സാധ്യത

Business

മുംബൈ: കോവിഡ് 19 നെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ വാഗ്ദാനം ചെയ്ത് ‘ സെര്‍ബറസ് ‘ എന്നൊരു കമ്പ്യൂട്ടര്‍ വൈറസ് ആളുകളില്‍നിന്നും ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള വിവരങ്ങള്‍ മോഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റര്‍പോള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് സിബിഐ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് മേധാവികള്‍ക്കു മേയ് 19 ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
സ്മാര്‍ട്ട്‌ഫോണ്‍ യൂസര്‍മാരെയായിരിക്കും സൈബര്‍ മോഷ്ടാക്കള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ടെക്സ്റ്റ് മെസേജായി ഫോണിലേക്ക് ഒരു ലിങ്ക് അയയ്ക്കും. കൊറോണ വൈറസിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാക്കാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്യും. ഈ ലിങ്ക് ക്ലിക്ക് ചെയ്യുന്നതോടെ ഫോണില്‍ വൈറസ് പ്രവേശിക്കുകയും സുപ്രധാന വിവരങ്ങള്‍ മോഷ്ടിക്കുകയും ചെയ്യും. ഇപ്പോള്‍ ലോകം കോവിഡ് 19 പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നതിനാല്‍ ഫോണുകളിലേക്കു വരുന്ന ഇത്തരം സന്ദേശങ്ങളെ ആളുകള്‍ ഭൂരിഭാഗവും വിശ്വാസത്തിലെടുക്കാന്‍ സാധ്യതയുണ്ട്. അതാണു സൈബര്‍ ക്രിമിനലുകള്‍ മുതലെടുക്കുന്നത്.

Summary: Virus Stealing Credit Card Details Using COVID-19

Share this