ചൈനയില്‍ കറന്‍സി നോട്ടുകള്‍ കൊണ്ടൊരു മല

Top Stories

 

ബീജിംഗ്: ചൈനയില്‍ പുതുവര്‍ഷത്തെ (വസന്തോത്സവം) വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് എല്ലാവരും. ഈ സമയത്താണ് കമ്പനികള്‍ അവരുടെ തൊഴിലാളികള്‍ക്ക് വാര്‍ഷിക ബോണസ് നല്‍കുന്നത്. ഇപ്രാവിശ്യം തൊഴിലാളികള്‍ക്ക് നല്‍കാന്‍ പോകുന്ന ബോണസ് തുക ഒരു മലയുടെ അത്രയും പൊക്കത്തില്‍ കൂട്ടി വച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ചൈനയിലെ ജിയാങ്സി പ്രവിശ്യയിലെ നാന്‍ചാങ് സിറ്റിയിലുള്ള ഒരു സ്റ്റീല്‍ പ്ലാന്റിലാണ് തൊഴിലാളികള്‍ക്കു ബോണസായി നല്‍കാന്‍ വച്ചിരിക്കുന്ന കറന്‍സി നോട്ടുകള്‍ മലയുടെ രൂപത്തില്‍ അടുക്കി വച്ചത്. 5000-ത്തോളം വരുന്ന തൊഴിലാളികള്‍ക്ക് 300 മില്യന്‍ യുവാനാണു (ഏകദേശം 314 കോടി രൂപ) വിതരണം ചെയ്യാനിരിക്കുന്നത്. ഓരോ തൊഴിലാളിക്കും ശരാശരി 60,000 യുവാന്‍ ലഭിക്കും. അതായത് 62 ലക്ഷം രൂപ.

Share this