ചൈനയിലെ ‘ ലവ് ട്രെയ്ന്‍ ‘ സൂപ്പറാ, ട്രെയ്‌നിലെ യാത്രയെക്കുറിച്ച് അറിയാം

Feature

മ്മുടെ അയല്‍രാജ്യമായ ചൈന ഒരുവലിയ സാമ്പത്തിക, സൈനിക ശക്തിയൊക്കെയാണ്. നമ്മള്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌സ് ഗൃഹോപകരണങ്ങള്‍ ഭൂരിഭാഗവും ചൈനയില്‍ നിര്‍മിച്ചവയുമാണ്. പക്ഷേ, പറഞ്ഞിട്ട് എന്ത് കാര്യം ? അവിടെ വിവാഹപ്രായമായിട്ടും കല്ല്യാണം കഴിക്കാനാവാതെ ഏകദേശം 200 ദശലക്ഷം പേരുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അതായത് 20 കോടി യുവതി യുവാക്കള്‍ വിവാഹമൊന്നും കഴിക്കാതെ നിരാശരായി കഴിയുകയാണ്. 140 കോടിയോളമാണു ചൈനയുടെ ജനസംഖ്യ.

Chinatrain

ഇത് ഒരു സാമൂഹിക വിപത്താണെന്നു മനസിലാക്കിയ ചൈനീസ് സര്‍ക്കാര്‍ 20 കോടി അവിവാഹിതരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഒരു ട്രെയ്ന്‍ സര്‍വീസ് ആരംഭിച്ചു. ട്രെയ്‌നിന്റെ പേര് ലവ് പര്‍സ്യൂട്ട് (Love-Pursuit Train) എന്നാണ്. അതായത് സ്‌നേഹത്തെ പിന്തുടരല്‍ എന്നാണ് അര്‍ഥം. ഈ ട്രെയ്ന്‍ Y999 എന്നും അറിയപ്പെടുന്നു. തങ്ങളുടെ ബെറ്റര്‍ ഹാഫിനെ അതായത്, പങ്കാളിയെ കണ്ടെത്തുക അതാണ് ട്രെയ്ന്‍ യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
മൂന്നു വര്‍ഷം മുമ്പാണ് ട്രെയ്ന്‍ സര്‍വീസ് ആരംഭിച്ചത്. പക്ഷേ ഇതു വരെ മൂന്ന് യാത്രകള്‍ മാത്രമാണ് ട്രെയ്ന്‍ നടത്തിയത്. എങ്കിലും ട്രെയ്‌നില്‍ യാത്ര ചെയ്യാനായി നിരവധി യുവതിയുവാക്കളാണ് തിരക്കിട്ട് എത്തിച്ചേര്‍ന്നത്. ഈ വര്‍ഷം ഓഗസ്റ്റ് പത്തിന് ട്രെയ്ന്‍ സര്‍വീസ് നടത്തി.

രണ്ട് ദിവസമായിട്ടാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. പങ്കാളിയെ പരസ്പരം മനസിലാക്കുവാന്‍ ഈ രണ്ട് ദിവസം കൊണ്ട് സാധിക്കുമെന്നു കരുതിയാണ് ഇത്തരത്തില്‍ യാത്ര സജ്ജീകരിച്ചിരിക്കുന്നത്.
ട്രെയ്ന്‍ യാത്രയില്‍ നിരവധി ഗെയിമുകളും ഡൈനിംഗ് സംവിധാനങ്ങളുമൊക്കെയുണ്ട്. കൂടുതല്‍ ഇടപഴലുകള്‍ ഉണ്ടാവാനാണിത്.

ചിലര്‍ യാത്രയിലൂടെ പ്രണയത്തിനുള്ള സ്പാര്‍ക്ക് ഉണ്ടാക്കും. ഒരു dilwale dulhaniya le jayenge സ്‌റ്റൈലില്‍, മറ്റു ചിലര്‍ക്ക് സ്പാര്‍ക്കൊന്നും ഉണ്ടാവില്ല. അവര്‍ക്ക് പറഞ്ഞിരിക്കുന്നത് അടുത്ത ട്രെയ്ന്‍ യാത്രയാണ്. ഇതിനോടകം പത്ത് പേര്‍ ചൈനയില്‍ ഈ ട്രെയ്‌നിന്റെ സഹായത്തോടെ വിവാഹിതരായെന്നാണ് റിപ്പോര്‍ട്ട്.
ചൈനയില്‍ ജനന നിരക്കിന് നിയന്ത്രണമുണ്ടായിരുന്നു. ഒറ്റ കുട്ടി നയമായിരുന്നു ഉണ്ടായിരുന്നത്. ഇത് 2016ല്‍ എടുത്തുമാറ്റിയെങ്കിലും ചൈനയില്‍ ജെന്‍ഡര്‍ ഗ്യാപ് വളരെ വലുതാണ്. ഇതിനൊരു പരിഹാരം കണ്ടെത്താനാണ് ഇപ്പോള്‍ ട്രെയ്ന്‍ സര്‍വീസിനു തുടക്കമിട്ടത്.

ഏതായാലും ചൈനക്കാര്‍ സംഭവം പൊളിക്കുകയാണ്. ഇന്ത്യയിലാണ് ഇത്തരത്തിലൊരു സര്‍വീസ് ആരംഭിച്ചിരുന്നതെങ്കില്‍ ട്രെയ്ന്‍ സര്‍വീസിന്റെ എണ്ണം കൂട്ടണമെന്നു പറഞ്ഞു എത്രയോ സമരപരിപാടികള്‍ അരങ്ങേറിയേനേ…റെയ്ല്‍ മന്ത്രാലയത്തിലേക്ക് എത്രയോ നിവേദനങ്ങള്‍ എംപിമാര്‍ സമര്‍പ്പിച്ചേനേ…

Share this