ജിഡ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും 12ന്

Top Stories

 

കൊച്ചി: മുളവുകാട് രണ്ടാം ഘട്ടം റോഡ് പണി ഉടന്‍ പൂര്‍ത്തീകരിക്കുക, തണ്ടാശേരി മുതല്‍ ബോള്‍ഗാട്ടി വരെയുള്ള റോഡ് പണി ഉടന്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് 12ന് കോണ്‍ഗ്രസ് മുളവുകാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജിഡ ഓഫീസിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് പ്രസിഡന്റ് അഡ്വ. ആന്റണി ജോസഫ് പി.ജെ അറിയിച്ചു. ഹൈബി ഈഡന്‍ എംപി ധര്‍ണ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് മുളവുകാട് ബോള്‍ഗാട്ടി ജംക്ഷനില്‍നിന്നും പ്രതിഷേധ മാര്‍ച്ച് ആരംഭിക്കുമെന്നു മണ്ഡലം പ്രസിഡന്റ് ആന്റണി ജോസഫ് പറഞ്ഞു.

Share this