Goddess coronavirus in Assam

കൊറോണ ദൈവങ്ങളെ കാത്തുകൊള്ളണേ !

Top Stories

ദിസ്പൂര്‍: അസമില്‍ നിരവധി പേര്‍ ഇപ്പോള്‍ മാരകമായ കൊറോണ വൈറസിനെ ‘ ദേവി ‘ ആയി ആരാധിക്കാന്‍ തുടങ്ങി. കൊറോണ വൈറസ് ബാധയെ അവസാനിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗമാണിതെന്ന് അവര്‍ വിശ്വസിക്കുന്നു. ബിശ്വനാഥ് ചരിയാലി മുതല്‍ ദാരംഗ് ജില്ല വരെയും ഗുവാഹത്തിയിലും ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ പലരും ‘ കൊറോണ ദേവീ പൂജ ‘ പുഴയുടെ തീരങ്ങളില്‍ നടത്തി.

‘ കൊറോണ അമ്മ ‘ യുടെ പൂജ ഞങ്ങള്‍ നടത്തുന്നു. പൂജയ്ക്കു ശേഷം കാറ്റ് വന്നു വൈറസിനെ നശിപ്പിക്കുമെന്നു പൂജയില്‍ പങ്കെടുത്ത വിശ്വാസിയായ ഒരു സ്ത്രീ പറഞ്ഞു.

അസമില്‍ ശനിയാഴ്ച 81 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതോടെ അസമില്‍ ആകെ കോവിഡ് 19 കേസുകള്‍ 2,324 ല്‍ എത്തി.

മറ്റൊരു സംസ്ഥാനമായ ജാര്‍ഖണ്ഡിലും ഒരു വിഭാഗം വിശ്വാസികള്‍ വെള്ളിയാഴ്ച നംകോമിലും തതിസില്‍വിലും ജാംഷെഡ്പൂരിലെ ബാഗ്‌ബെര ഗ്രൗണ്ടിലും ഒത്തുചേര്‍ന്നു പൂജ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. പൂജ കഴിയുമ്പോള്‍ ചെമ്പരത്തി പൂക്കള്‍, മധുരം എന്നിവ ദേവിയെ പ്രീതിപ്പെടുത്താന്‍ നല്‍കുകയും ചെയ്യുന്നുണ്ട്. സ്ത്രീകളാണു പൂജയില്‍ പങ്കെടുക്കുന്നത്.

Summary: Goddess coronavirus’ being worshipped

Share this