VD Satheesan MLA filed complaint

സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ച സംഭവം: വി.ഡി. സതീശന്‍ പൊലീസിന് പരാതി നല്‍കി

Top Stories

കൊച്ചി: നവമാധ്യമത്തില്‍ താന്‍ എഴുതിയതെന്ന പേരില്‍ പ്രചരിച്ച അസഭ്യ വാക്കുകള്‍ നിറഞ്ഞ സ്‌ക്രീന്‍ ഷോട്ടിനെതിരേ ആലുവ റൂറല്‍ എസ്പിക്ക് ഇന്ന് (മേയ് 15) വി.ഡി. സതീശന്‍ എംഎല്‍എ പരാതി നല്‍കി.

കഴിഞ്ഞ കുറേ ദിവസങ്ങളായി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തുള്ള നേതാക്കന്മാരെ തിരഞ്ഞ് പിടിച്ചു അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ആക്രമണമെന്നു വി.ഡി. സതീശന്‍ പറഞ്ഞു.

വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കി അപമാനിച്ചു വിശ്വാസ്യതയില്ലാതെയാക്കാം എന്ന ധാരണയില്‍ സിപിഎം നടത്തുന്ന പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും. ഈ ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

മദ്യത്തിനു സെസ് ഏര്‍പ്പെടുത്തുന്നതിനെതിരേ സതീശന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ മറുപടി എഴുതുന്ന ഭാഗത്ത് (comment section) സതീശന്റെ പുനര്‍ജ്ജനി പദ്ധതിയില്‍ തട്ടിപ്പുണ്ടെന്നും അതിനെ ചോദ്യം ചെയ്യുന്ന വിധത്തില്‍ സലിം എന്നയാള്‍ കമന്റ് ചെയ്യുകയും ചെയ്തു. ഇതില്‍ പ്രകോപിതനായി സതീശന്‍ മോശമായി പ്രതികരിച്ചെന്നാണ് ആരോപണം. ഇത്തരത്തില്‍ സതീശന്‍ നടത്തിയ മോശം പ്രതികരണത്തിന്റേതെന്ന വിധത്തിലുള്ള സ്‌ക്രീന്‍ ഷോട്ടാണു നവമാധ്യമങ്ങളില്‍ പ്രചരിച്ചത്.

Summary: V.D. Satheesan files complaint at Rural SP office.

Share this