Sachin thanks sara for making beetroot kebab

മകള്‍ പാചകം ചെയ്ത ബീറ്റ്‌റൂട്ട് കെബാബ് രുചിച്ച് സച്ചിന്‍

Entertainment

മുംബൈ: ലോക്ക്ഡൗണിനെ തുടര്‍ന്നു വീടിനുള്ളില്‍ കഴിയുകയാണല്ലോ ഭൂരിഭാഗം പേരും. ഇത്തരത്തില്‍ വീടിനുള്ളില്‍ കഴിയുമ്പോള്‍ വിരസതയകറ്റാന്‍ ചിലര്‍ ഓണ്‍ലൈനില്‍ പ്രവേശിക്കും. സോഷ്യല്‍മീഡിയയില്‍ പഴയ കാല ചിത്രങ്ങള്‍ (കുത്തിപ്പൊക്കല്‍) പോസ്റ്റ് ചെയ്യുന്നതും പതിവാണ്. ചിലരാകട്ടെ, വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങള്‍ പാചകം ചെയ്തു പരീക്ഷണം നടത്തും.

കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ മകള്‍ സാറ പാചകം ചെയ്തത് ബീറ്റ്‌റൂട്ട് കെബാബാണ്. ഇതിന്റെ ചിത്രവും വിവരങ്ങളും സച്ചിന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.
വെറും 60 സെക്കന്‍ഡ് കൊണ്ട് ബീറ്റ്‌റൂട്ട് കെബാബ് താന്‍ കഴിച്ചു തീര്‍ത്തെന്നും സച്ചിന്‍ കുറിച്ചു.


തബൂലേ സാലഡ് എന്ന വിഭവം സാറ പാചകം ചെയ്ത കാര്യവും സച്ചിന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Summary: Sachin thanking his daughter for the ‘fabulous’ kebabs

Share this