Dawood Ibrahim covid 19

ദാവൂദ് ഇബ്രാഹിമിന് കോവിഡ് 19: റിപ്പോര്‍ട്ട് തള്ളി സഹോദരന്‍

Top Stories

മുംബൈ: ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന ദാവൂദ് ഇബ്രാഹിമും ഭാര്യയും കറാച്ചിയിലെ ആര്‍മി ഹോസ്പിറ്റലില്‍ കോവിഡ് 19 ബാധയെ തുടര്‍ന്നു ചികിത്സയിലാണെന്ന ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് സഹോദരന്‍ അനീസ് ഇബ്രാഹിം നിഷേധിച്ചു. കൊറോണ വൈറസ് സംബന്ധിച്ച പരിശോധനയില്‍ ദാവൂദ് ഇബ്രാഹിമും ഭാര്യയും പോസിറ്റീവാണെന്നു തെളിഞ്ഞെന്നും ഇതേ തുടര്‍ന്ന് ദാവൂദിന്റെ പേഴ്‌സണല്‍ സ്്റ്റാഫും സുരക്ഷാ സേനാംഗങ്ങളും ക്വാറന്റീനിലാണെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടാണ് അനീസ് ഇബ്രാഹിം നിഷേധിച്ച് രംഗത്തുവന്നിരിക്കുന്നത്.

ഇപ്പോള്‍ ഡി കമ്പനിയുടെ അധോലോക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് അനീസ് ഇബ്രാഹിമാണ്.

ദാവൂദും മുഴുവന്‍ കുടുംബാംഗങ്ങളും അവരുടെ വീട്ടിലാണെന്നും കോവിഡ് 19 ബാധിച്ചിട്ടില്ലെന്നും അനീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. അജ്ഞാത കേന്ദ്രത്തിലിരുന്നാണ് അനീസ് വാര്‍ത്താ ഏജന്‍സിയുമായി സംസാരിച്ചത്.

യുഎഇയിലും പാകിസ്ഥാനിലും ബിസിനസ് നടത്തുന്നുണ്ടെന്ന് അനീസ് സമ്മതിച്ചതായും ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

Summary: Anees Ibrahim denies report on Daewood covid 19 rumour.

Share this