ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത് 15 വര്‍ഷങ്ങള്‍ക്കു മുന്‍പ്; ലോകകപ്പില്‍ ആദ്യമായി കളിക്കുന്നത് 34-ാം വയസില്‍

Feature

ലണ്ടന്‍: ദിനേഷ് കാര്‍ത്തിക്കിനെ അറിയാത്ത ക്രിക്കറ്റ് പ്രേമികളുണ്ടാവില്ല. ഇന്ത്യന്‍ ടീമില്‍ കീപ്പര്‍ കം ബാറ്റ്സ്മാനായി തിളങ്ങിയ ദിനേഷ് കാര്‍ത്തിക്കിന് പക്ഷേ ഇതുവരെ ലോകകപ്പ് കളിക്കാന്‍ സാധിച്ചിരുന്നില്ല. ലോകകപ്പ് ടീമില്‍ 2007 ല്‍ ഉള്‍പ്പെട്ടെങ്കിലും അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ പുറത്തായതിനാല്‍ കാര്‍ത്തിക്കിന് ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഇതാ 34ാം വയസില്‍ ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. ബംഗ്ലാദേശിനെതിരേയുള്ള മത്സരത്തിലാണ് കാര്‍ത്തിക്കിന് ലോകകപ്പില്‍ ഇന്ത്യന്‍ ജെഴ്സി അണിയാനുള്ള അവസരം ലഭിച്ചത്.ബംഗ്ലാദേശിനെതിരേ എട്ട് റണ്‍സെടുക്കുകയും ചെയ്തു ദിനേഷ് കാര്‍ത്തിക്.

2004-ലാണ് കാര്‍ത്തിക്ക് ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2007-ല്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയെങ്കിലും 2011ലും 2015ലും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ തമിഴ്നാട്ടുകാരനും വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാനുമായ കാര്‍ത്തിക്കിന് സ്ഥാനം ലഭിച്ചിരുന്നില്ല.

Share this