Production company of Jibu Jacob

പ്രൊഡക്ഷന്‍ കമ്പനിയുമായി സംവിധായകന്‍ ജിബു ജേക്കബ്

Entertainment

കൊച്ചി: വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ ജിബു ജേക്കബ് പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചു. ജിബു ജേക്കബ് എന്റര്‍ടെയ്ന്‍മെന്റ് എന്നാണു പേരിട്ടിരിക്കുന്നത്. കമ്പനി ആദ്യം നിര്‍മിച്ചത് ‘ കൂടെവിടെ ‘ എന്ന ഒരു ഹ്രസ്വ ചിത്രമാണ്. അതിന്റെ സംവിധാനം നിര്‍വഹിച്ചതും ജിബു ജേക്കബ് തന്നെയാണ്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ മേയ് 17 ഞായറാഴ്ച ഹ്രസ്വ ചിത്രം റിലീസ് ചെയ്യുകയും ചെയ്തു.

വെള്ളിമൂങ്ങയ്ക്കു പുറമേ മോഹന്‍ലാലും മീനയും മുഖ്യ വേഷങ്ങളിലെത്തിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണു ജിബു ജേക്കബ്.

Summary: Director Jibu Jacob starts production company

Share this