Midhun Manuel says he likes Sashi tarur

ശൈലജ ടീച്ചറെ പുകഴ്ത്തിയ തരൂരിനെ പ്രശംസിച്ച് മിഥുന്‍ മാനുവല്‍ തോമസ്

Entertainment

കൊച്ചി: കോവിഡ് 19 പ്രതിരോധത്തില്‍ ലോകത്തിനു തന്നെ മാതൃകയായി തീര്‍ന്ന വിധം പ്രവര്‍ത്തിച്ച കേരളത്തിന്റെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറെക്കുറിച്ചു വിദേശ മാധ്യമമായ ഗാര്‍ഡിയനില്‍ ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതേ തുടര്‍ന്നു ശശി തരൂര്‍ എംപി ട്വിറ്ററിലൂടെ മന്ത്രിയെ പുകഴ്ത്തുകയും ചെയ്തു.
ശശി തരൂരിന്റെ ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കൂടെ ഒരു കുറിപ്പും എഴുതി ചേര്‍ത്തു. കുറിപ്പ് ഇങ്ങനെ:

‘ വെറും രാഷ്ട്രീയക്കാരനും സ്റ്റേറ്റ്‌സ്മാനും തമ്മിലുള്ള വ്യത്യാസം.. ഈ കൊറോണക്കാലത്ത് ഷൈലജ ടീച്ചറോളം തന്നെ ഇഷ്ടം തോന്നിയ ഒരാള്‍.. ശ്രീ ശശി തരൂര്‍.. ‘

അഞ്ചാം പാതിര എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണു മിഥുന്‍ മാനുവല്‍ തോമസ്.

https://www.facebook.com/MidhunManuelThomas/

Summary: Director Midhun Manuel praise Sashi tarur on his Facebook.

Share this