നയന്‍സിനെ പ്രശംസ കൊണ്ട് ചൊരിഞ്ഞ് വിഘ്‌നേശ്

Entertainment

ചെന്നൈ: നയന്‍ താരയ്ക്ക് വലിയ നന്ദി അറിയിച്ചിരിക്കുകയാണു നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേശ് ശിവന്‍. വിജയ് സേതുപതിയും നയന്‍ താരയുമായിരുന്നു നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ മുഖ്യ വേഷങ്ങള്‍ അവതരിപ്പിച്ചത്. ഈ ചിത്രം വിഘ്‌നേശിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവാകുകയും ചെയ്തു. ഈ ചിത്രം റിലീസ് ചെയ്തതിന്റെ നാലാം വാര്‍ഷികദിനത്തിലാണു സംവിധായകന്‍ വിഘ്‌നേശ് നടി നയന്‍ താരയ്ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ നന്ദി അറിയിച്ചിരിക്കുന്നത്.
നന്ദി വാചകത്തില്‍ നയന്‍സിനെ വിഘ്‌നേശ് തങ്കമേ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.

‘ താങ്ക്‌യു തങ്കമേ…നിന്നെ കണ്ടുമുട്ടിയതിനു ശേഷം ജീവിതം മധുരമായേ തോന്നിയിട്ടുള്ളൂ. ഈ ദിവസത്തിനു നന്ദി,, ഈ സിനിമ ചെയ്യാമെന്നു സമ്മതിച്ചതിനും നന്ദി..എനിക്ക് നല്ലൊരു ജീവിതം സമ്മാനിച്ചതിനും..ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..അകവും പുറവും എന്നും ഇതുപോലെ സുന്ദരിയായി നിലകൊള്ളണം..ഒരുപാടു സ്‌നേഹം.

Share this