ഇന്തോനേഷ്യയില്‍ ഭൂചലനം; 23 മരണം

World

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 23 മരണം. 100 പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഇന്തോനേഷ്യയിലെ മലുകു ദ്വീപിലുണ്ടായിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു ഭൂചലനമുണ്ടായത്.

സംഭവത്തെ തുടര്‍ന്ന് 15,000ത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ദേശീയ ദുരന്തനിവാരണ വക്താവ് ഓഗസ് വിബോവോ പറഞ്ഞു. ഭൂകമ്പത്തില്‍ വീടുകളും സ്‌കൂളുകളുമടക്കം നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്നും ഓഗസ് പറഞ്ഞു.

Share this