എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് പതിപ്പ് ‘ ഫോട്ടാണ്‍ ‘

Business

ന്യൂഡല്‍ഹി: ലോകമെമ്പാടും ഇലക്ട്രിക് മോട്ടോര്‍ സൈക്കിളിലേക്കു ചുവടുവയ്ക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം യുകെ ആസ്ഥാനമായ ഇലക്ട്രിക് ക്ലാസിക് കാര്‍സ് (Electric Classic Cars) എന്ന കമ്പനി എന്‍ഫീള്‍ഡ് ക്ലാസിക് 500 ന്റെ ഇവി പതിപ്പുമായി ( EV version) രംഗത്തുവരികയുണ്ടായി. ഫോട്ടോണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന്റെ വില 19 ലക്ഷം രൂപയോളം വരും.
ഇലക്ട്രിക് ക്ലാസിക് കാര്‍സ് എന്ന കമ്പനി പോര്‍ഷെ മുതല്‍ മസെരാട്ടി വരെയുള്ള ആഡംബര കാറുകളെ ഇലക്ട്രിക് കാറുകളാക്കി മാറ്റുന്നതില്‍ വൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുള്ളവരാണ്. ഇവരാണ് ഇപ്പോള്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനുള്ളില്‍നിന്നും അതിന്റെ ഗ്യാസൊലിന്‍ എന്‍ജിന്‍ മാറ്റി ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്നത്.
200 കിലോഗ്രാം ഭാരമുള്ള ഈ ഇലക്ട്രിക് ബൈക്ക് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 അടിസ്ഥാനമാക്കിയുള്ളതാണ്. പക്ഷേ, ഈ ബൈക്ക് ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.

Share this