ക്യാംപസില്‍ രാസായുധം കണ്ടെത്തിയതിനെ തുടര്‍ന്നു ഫേസ്ബുക്ക് നാല് കെട്ടിടം ഒഴിപ്പിച്ചു

Top Stories

 

കാലിഫോര്‍ണിയ: ഫേസ്ബുക്കിന്റെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള മെന്‍ലോ പാര്‍ക്ക് ക്യാംപസിലെ നാല് കെട്ടിടങ്ങളില്‍നിന്നും ജീവനക്കാരെ ഒഴിപ്പിച്ചു. ക്യാംപസില്‍ സരിന്‍ എന്ന രാസായുധം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ജുലൈ ഒന്നാം തീയതി തിങ്കളാഴ്ച ഫേസ്ബുക്കിന്റെ തപാല്‍ സംവിധാനത്തിലുള്ള ( മെയ്‌ലിംഗ് ഫെസിലിറ്റി) മെഷീനാണു സരിന്‍ ഉള്‍പ്പെടുന്ന പാക്കേജ് ഉണ്ടെന്നു മുന്നറിയിപ്പ് നല്‍കിയത്. തപാല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് ഫേസ്ബുക്കിന്റെ കോര്‍പറേറ്റ് ഓഫീസിനു സമീപമാണ്. അഞ്ചും ആറും വരെ ജോലി ചെയ്യുന്ന മെയ്‌ലിംഗ് ഫെസിലിറ്റിയില്‍ സരിന്‍ അടങ്ങിയ പൊതി കൈകാര്യം ചെയ്ത അല്ലെങ്കില്‍ പാക്കേജുമായി ബന്ധപ്പെട്ടെന്നു കരുതുന്ന രണ്ട് പേരെ കൂടുതല്‍ പരിശോധനകള്‍ക്കായി വിധേയരാക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ രാസായുധത്തിന്റെ ആക്രമത്തിനു വിധേയരായതിന്റെ ലക്ഷണങ്ങളൊന്നും ഇതുവരെ കാണിച്ചിട്ടില്ല.

നാഡീവ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന ഒരു വിഷമാണു സരിന്‍. ഇത് രാസായുധമായി ഉപയോഗിക്കാറുണ്ട്. സിറിയയില്‍ ആഭ്യന്തരയുദ്ധത്തിനിടെ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇംഗ്ലണ്ടിലെ സാലിസ്‌ബെറിയില്‍ മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കുമെതിരേ നടന്ന രാസായുധ പ്രയോഗത്തില്‍ സരിന്‍ ഉപയോഗിച്ചിരുന്നു.

Share this