വയനാട്ടില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിയെ ചുംബിച്ച് ആരാധകന്‍

Top Stories

കല്‍പ്പറ്റ: ബുധനാഴ്ച സ്വന്തം ലോക്‌സഭാ മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തുമ്പോള്‍ ഒരു ആരാധകന്‍ അദ്ദേഹത്തിനു കെട്ടിപ്പിടിച്ചു ചുംബനം നല്‍കി. ഒരു എസ്‌യുവി വാഹനത്തിലിരുന്നാണ് രാഹുല്‍ സ്വന്തം മണ്ഡലത്തിലൂടെ പര്യടനം നടത്തിയത്. നിരവധി പേര്‍ രാഹുലിന്റെ വാഹനത്തിനു സമീപമെത്തി കൈ കൊടുക്കുകയും ചെയ്തു. ഇതിനിടെയാണ് ഒരാള്‍ എത്തി രാഹുലിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അയാളെ പിടിച്ചു മാറ്റി.
വയനാട്ടിലുണ്ടായ പ്രകൃതിദുരന്തത്തെ തുടര്‍ന്നു പുരോഗമിക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനെത്തിയതാണ് രാഹുല്‍.

 

Share this