മകളുടെ കോളേജില്‍ ജൂനിയറായി പിതാവ്

Top Stories

മുംബൈ: മകള്‍ പഠിക്കുന്ന നിയമ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ഥിയായി പിതാവ് എത്തി. ഹ്യൂമണ്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചെറുപ്രായം മുതല്‍ നിയമം പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും കുടുംബ പ്രാരാബ്ദം കാരണം അതിനു സാധിച്ചില്ല. എന്നാല്‍ പിന്നീട് മുതിര്‍ന്നപ്പോള്‍ കണ്‍സല്‍റ്റന്റായി ജോലി ചെയ്യുകയും പഠിക്കാനുള്ള പണം അച്ഛന്‍ കണ്ടെത്തുകയും ചെയ്യുകയുമായിരുന്നെന്നു മകള്‍ പറയുന്നു.
ഇപ്പോള്‍ ക്ലാസില്‍ ഞങ്ങള്‍ ഒരുമിച്ചാണു പഠിക്കാന്‍ പോകുന്നത്. പ്രഫസര്‍മാരോട് അസൈന്‍മെന്റിനെ കുറിച്ചു സംസാരിക്കുന്നതും, സഹപാഠികളോട് സൗഹൃദം പങ്കിടുന്നതുമൊക്കെ ഒരുമിച്ചാണെന്നു മകള്‍ പറയുന്നു.
ഈ മാസം ഏഴാം തീയതി ബുധനാഴ്ച രാവിലെയാണ് ഹ്യൂമണ്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്. ഉടന്‍ തന്നെപോസ്റ്റിന് 15000 ലൈക്കുകളും 800 ഷെയറുകളും അത്രത്തോളം തന്നെ കമന്റുകളും ലഭിച്ചു.

Share this