ബാസിഗര്‍ ഓ ബാസിഗര്‍ ഗാനത്തിനൊപ്പം നൃത്തം ചവിട്ടി അര്‍ജന്റീനന്‍ താരം

Top Stories

ഷാരൂഖ് ഖാന്‍ അഭിനയിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ബാസിഗറിലെ പ്രശസ്തമായ ഗാനത്തിനൊപ്പം ചുവട്‌വച്ച് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം റോബര്‍ട്ടോ പെരേര തന്റെ നൃത്ത കഴിവുകള്‍ പ്രകടിപ്പിച്ചു കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇന്ത്യ 73 ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചതിന്റെ തലേ ദിവസമായിരുന്നു ഇത്. ബാസിഗര്‍ ഓ ബാസിഗര്‍ എന്ന പാട്ടിനൊപ്പമാണു റോബര്‍ട്ടോ പെരേര ചുവടുവച്ചത്. കൂടെ നടിയും പ്രമുഖ യു ട്യൂബറുമായ രാധിക ബംഗിയയും നൃത്തച്ചുവടുകള്‍ വച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ വാറ്റ്‌ഫോര്‍ഡിലെയും അര്‍ജന്റീനയുടെ ദേശീയ ടീമിലെയും അംഗമാണ് റോബര്‍ട്ടോ പെരേര. വാറ്റ്‌ഫോര്‍ഡ് ക്ലബ്ബ് ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് റോബര്‍ട്ടോ പെരേരയുടെ ഡാന്‍സ് വീഡിയോ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ തലേ ദിവസം നവമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഇതിന്റെ വീഡിയോ വാറ്റ്‌ഫോര്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇറ്റാലിയന്‍ ക്ലബ്ബായ യുവെന്റസില്‍നിന്നാണ് റോബര്‍ട്ടോ പെരേര വാറ്റ്‌ഫോര്‍ഡ് ക്ലബ്ബിലേക്ക് 2016 ല്‍ ചേര്‍ന്നത്.

വീഡിയോ കാണാം ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ

https://www.facebook.com/watfordfc/videos/375148493189706/

 

 

 

Share this