ഇന്ധന വില കുതിക്കുന്നു; ഇന്നു മാത്രം പെട്രോളിന് 14 പൈസയും, ഡീസലിന് 12 പൈസയും വര്‍ധിച്ചു

Business

കൊച്ചി: രാജ്യത്ത് ഇന്ധന വിലയില്‍ കുതിപ്പ് തുടരുന്നു. ഇന്നു മാത്രം പെട്രോളിന് 14 പൈസയും, ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76.64 രൂപയും ഡീസലിന് 71.19 രൂപയുമായി ഉയര്‍ന്നു.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 78 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ വില ലിറ്ററിന് 72.57 രൂപയായി വര്‍ധിച്ചു. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 76.97 രൂപയും 71.52 രൂപയുമാണ്.

രാജ്യത്താകമാനം ഇന്ധന വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മുംബൈയില്‍ പെട്രോള്‍ വില 80 രൂപ കടന്നു. 80.21 രൂപയാണ് മുംബൈയിലെ ഇന്നത്തെ വില. ഡീസലിന് 70.75 രൂപയാണ് ലിറ്ററിനു വില.

സൗദിയിലെ അരാംകോ എണ്ണക്കമ്പനിക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ രാജ്യാന്തര വിപണിയില്‍ ഇന്ധന വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും വില വര്‍ധിക്കുമെന്നു തന്നെയാണ് സൂചന.

Share this