ഗീതാ ഗോപിനാഥ് ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ

Top Stories

 

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഗീത ഗോപിനാഥിനെ ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി നിയമിച്ചു. ഇക്കാര്യം ഐഎംഎഫിന്റെ ട്വിറ്റര്‍ എക്കൗണ്ടില്‍ ട്വീറ്റിലൂടെയാണ് അറിയിച്ചത്. ഡിസംബറില്‍ ചീഫ് ഇക്കണോമിസ്റ്റ് മൗറി ഒബ്‌സ്റ്റ്‌ഫെല്‍ഡ് വിരമിക്കും. ഈ ഒഴിവിലേക്കാണ് ഗീത ഗോപിനാഥിനെ നിയമിക്കുക.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആന്‍ഡ് ഇക്കണോമിക്‌സിലെ പ്രഫസറാണ് ഗീത ഗോപിനാഥ്. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ആന്‍ഡ് മാക്രോ ഇക്കണോമിക്‌സിലാണ് അവരുടെ ഗവേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. പുതിയ ചുമതല നിര്‍വഹിക്കാന്‍ പോകുന്ന ഗീത ഗോപിനാഥിനെ ഐഎംഎഫിന്റെ മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റീന ലഗാര്‍ഡ് അഭിനന്ദിച്ചു.

Share this