സ്വര്‍ണ വിലയില്‍ കുറവ്; പവന് 27,520 രൂപ

Business

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞിട്ടുള്ളത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇതോടെ 27,520 രൂപയായി താഴ്ന്നു. ഗ്രാമിന് 50 രൂപ താഴ്ന്ന് 3,440 രൂപയായി.

ഒരു മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. സെപ്റ്റംബറില്‍ പവന് 29,120 രൂപ വര്‍ധിച്ച് സര്‍വകാല റിക്കാര്‍ഡ് കുറിച്ചിരുന്നു.

Share this