ഇന്ത്യയുടെ മത്സരം വീക്ഷിക്കാന്‍ സച്ചിനും സുന്ദര്‍ പിച്ചെയുമെത്തി

Sports

 

ബെര്‍മിംഗ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് മത്സരം വീക്ഷിക്കാന്‍ ഞായറാഴ്ച എഡ്ജ്ബാസ്റ്റണിലെത്തിയവരില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയും ഉള്‍പ്പെടുന്നു.
സച്ചിന്‍ തെണ്ടുല്‍ക്കറിനൊപ്പം പിച്ചെ പോസ് ചെയ്യുന്ന ചിത്രം ബിസിസിഐ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തു.
ലോകകപ്പ് ഫൈനലിലെത്താന്‍ ഇന്ത്യയെയും ഇംഗ്ലണ്ടിനെയും പിന്തുണയ്ക്കുകയാണെന്നു യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പിച്ചെ നേരത്തെ പറഞ്ഞിരുന്നു. ക്രിക്കറ്റിന്റെ ആരാധകനായ പിച്ചെ
വളര്‍ന്നുവന്ന കാലഘട്ടത്തില്‍ ഒരു ക്രിക്കറ്റ് കളിക്കാരനാകുമെന്ന് സ്വപ്നം കണ്ടതായും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. സുനില്‍ ഗവാസ്‌കറിനെയും പിന്നീട് സച്ചിനെയും ആരാധിക്കുകയും ചെയ്തിരുന്നതായി അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു.

Share this