ഭാഷാ ശുദ്ധി വരുത്താന്‍ സഹായിക്കുന്ന ആപ്പുമായി ഗൂഗിള്‍

Business

ന്യൂഡല്‍ഹി: കുട്ടികള്‍ക്കു ഹിന്ദി, ഇംഗ്ലീഷ് ഭാഷ വായിക്കാനുള്ള വൈദഗ്ധ്യം ആര്‍ജ്ജിക്കാന്‍ സഹായിക്കുന്ന ആപ്പ് ഗൂഗിള്‍ ഇന്ത്യയില്‍ ബുധനാഴ്ച അവതരിപ്പിച്ചു. ബോലോ എന്നാണ് ആപ്പിന്റെ പേര്. ഇന്ത്യയിലാണ് ഈ ആപ്പ് ഗൂഗിള്‍ ആദ്യമായി ലോഞ്ച് ചെയ്തത്. ഓഫ്‌ലൈനിലും ഈ ആപ്പ് പ്രവര്‍ത്തിക്കും.
ഈ ആപ്പിന്റെ സഹായത്തോടെ ഒരു കുട്ടി ഇംഗ്ലീഷോ, ഹിന്ദി ഭാഷയിലോ ഉള്ള വാചകം ഉച്ചത്തില്‍ വായിക്കുമ്പോള്‍ അതില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അത് തിരുത്താന്‍ ദിയ എന്നൊരു കഥാപാത്രം ആപ്പില്‍ ഉണ്ട്. ആപ്പില്‍ ബില്‍റ്റ്-ഇന്‍ (built-in) ആണ് ദിയ. എന്തിനും സഹായിക്കാന്‍ ദിയ ഉണ്ടാകും. തെറ്റ് തിരുത്താന്‍ മാത്രമല്ല, വിശദീകരിക്കാനും, പ്രോത്സാഹിപ്പിക്കാനുമൊക്കെ ദിയ ഉണ്ടാകും.

Share this