600 darshan in one day in Guruvayur temple

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു ദിവസം ദര്‍ശനം 600 പേര്‍ക്ക്

Top Stories

തിരുവനന്തപുരം: ജൂണ്‍ 9 മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു ദിവസം 600 പേര്‍ക്കു ദര്‍ശനം നടത്താന്‍ സൗകര്യമുണ്ടായിരിക്കുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഒരു മണിക്കൂറില്‍ 150 പേര്‍ക്ക് ദര്‍ശനം സാധ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ദര്‍ശനത്തിന് ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതുണ്ട്. രാവിലെ 9.30 മുതല്‍ 1.30 വരെയായിരിക്കും ദര്‍ശനം. വിഐപി ദര്‍ശനമുണ്ടാവില്ല. ക്ഷേത്രനടയില്‍ ഒരു വിവാഹത്തിന് 10 മിനിറ്റ് സമയം അനുവദിക്കും. 10 പേര്‍ക്കു മാത്രമായിരിക്കും വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുക. 60 വിവാഹങ്ങള്‍ ഒരു ദിവസം ക്ഷേത്രത്തില്‍ നടത്താനാകും.
ശബരിമലയില്‍ ഈ മാസം 14 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. വെര്‍ച്വല്‍ ക്യു വഴിയായിരിക്കും പ്രവേശനം. ഒരേ സമയം 50 പേര്‍ക്കായിരിക്കും ദര്‍ശനം നടത്താനാവുക. ഈ മാസം 14 മുതല്‍ 28 വരെയായിരിക്കും ശബരിമല നട തുറക്കുക. പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ചു പരിശോധന നടത്തും. ക്ഷേത്രങ്ങളില്‍ കര്‍മം നിര്‍വഹിക്കാന്‍ പൂജാരിമാര്‍ക്ക് പ്രായപരിധി ബാധകമല്ലെന്നു മന്ത്രി അറിയിച്ചു.

Summary: Guruvayoor Temple entry limited to 600.

Share this